keerthy Suresh aboute her fitness journey. നടി കീർത്തി സുരേഷ് തന്റെ ഫിറ്റ്നസ് യാത്രയെക്കുറിച്ചും നേരിട്ട ബോഡി ഷെയിമിംഗ് വിമർശനങ്ങളെക്കുറിച്ചും ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു. ഒൻപത് മാസം കൊണ്ട് കഠിനമായ വർക്ക്ഔട്ടിലൂടെ 10 കിലോ ഭാരം കുറച്ചപ്പോൾ, അത് സർജറിയാണെന്ന തെറ്റായ പ്രചാരണങ്ങൾ വേദനിപ്പിച്ചുവെന്ന് അവർ പറഞ്ഞു.

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച കീർത്തി ഇന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമടക്കം നിരവധി ചിത്രങ്ങളുടെ ഭാഗമാണ്. ഇപ്പോഴിതാ ഫിറ്റ്നസിനെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കൃത്യമായ വർക്ക് ഔട്ടിലൂടെ ഒൻപത് മാസത്തിനുള്ളിൽ 10 കിലോ കുറച്ചപ്പോൾ അത് സർജറിയിലൂടെയാണെന്ന് പലരും അഭിപ്രായപ്പെട്ടുവെന്നും, അത് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും കീർത്തി സുരേഷ് പറയുന്നു. "ഇന്ന് ഞാൻ എന്നെ കാണുന്നതിൽ അഭിമാനിക്കുന്നു. എന്നിട്ടും ആളുകൾ എന്നെക്കുറിച്ച് അഭിപ്രായങ്ങൾ പറയുകയാണ്. നിങ്ങൾ തടിച്ചാൽ അവർ മെലിഞ്ഞിരിക്കാൻ പറയും, മെലിഞ്ഞാൽ അവർ തടിച്ചതായിരിക്കാൻ ഇഷ്ടപ്പെടും. ലോകം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഞാൻ ചിലപ്പോൾ അത്ഭുതപ്പെടുന്നു." കീർത്തി പറയുന്നു.

യോഗ തനിക്ക് മികച്ച മാനസികാവസ്ഥയും ആത്മവിശ്വാസവും നൽകിയെന്നും തന്റെ ശരീരത്തെ കൂടുതൽ സ്നേഹിക്കാൻ അത് പഠിപ്പിച്ചുവെന്നും കീർത്തി പറയുന്നു. ജിം ഒന്നിനും ഒരു തടസമല്ലെന്നും അതിനെ ശരിയായ രീതിയിൽ സമീപിക്കാൻ തനിക്കകഴിയാതെ ഇരുന്നതാണ് പ്രശ്നമെന്നും താൻ മനസിലാക്കുന്നതായി കീർത്തി അഭിപ്രായപെട്ടു. ഇൻസ്റ്റാഗ്രാമിൽ തന്റെ വർക്ക്ഔട്ട് വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കീർത്തിയുടെ പ്രതികരണം.

നിരവധിപേരാണ് കീർത്തിയുടെ പോസ്റ്റിൽ പ്രശംസിച്ച് കമന്റുമായി എത്തുന്നത്. അതേസമയം ജെ.കെ ചന്ദ്രു സംവിധാനം ചെയ്ത റിവോൾവർ റീത്ത ആയിരുന്നു കീർത്തിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ കീർത്തിയുടേതായി ഈ വർഷം പുറത്തിറങ്ങുന്നുണ്ട്.

YouTube video player