തമിഴിലെയും തെലുങ്കിലെയും ചില നടിമാർ ഡയലോഗുകൾ പഠിക്കാറില്ലെന്ന് നടി മാളവിക മോഹനൻ

തമിഴിലെയും തെലുങ്കിലെയും ചില നടിമാർ ഡയലോഗ് പഠിക്കാറില്ലെന്ന് മാളവിക മോഹനൻ. സങ്കടപ്പെടുന്ന രംഗമാണെങ്കിൽ മുഖത്ത് സങ്കട ഭാവം വരുത്തി ഡയലോഗിന് പകരം 1,2,3,4,5 എന്നാണ് പറയുന്നതെന്നും, ഇതെല്ലാം പിന്നീട് ഡബ്ബ് ചെയ്യുമ്പോൾ ലിപ് സിങ്ക് ചെയ്യാറാണ് പതിവെന്നും മാളവിക കൂട്ടിച്ചേർത്തു.

"കുറെ കാലമായി തമിഴിലും തെലുങ്കിലും ചില നടിമാര്‍ ഡയലോഗ് പോലും പഠിക്കാറില്ലെന്ന് എനിക്കറിയാം. പകരം അവര്‍ സങ്കടപ്പെടുന്നൊരു സീന്‍ ആണെങ്കില്‍ മുഖത്ത് സങ്കടഭാവം വരുത്തുകയും ഡയലോഗിന് പകരം 1,2,3,4,5 എന്ന് പറയുകയുമാണ് ചെയ്യുക. കാമുകനോട് ദേഷ്യപ്പെടുന്ന രംഗമാണെങ്കില്‍ മുഖത്ത് ദേഷ്യം വരുത്തിയിട്ട് എ, ബി, സി, ഡി എന്ന് പറയും. പിന്നീട് ഡബ്ബിങില്‍ ലിപ് സിങ്ക് ചെയ്‌തെടുക്കും. ഇത് ഒരു സംഭവമല്ല. കാലങ്ങളായി നടക്കുന്നു. കരിയറിലുടനീളം അങ്ങനെ ചെയ്തവരുണ്ട്." ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം. നിരവധി പേരാണ് മാളവികയുടെ പ്രതികരണത്തിന് ശേഷം കമന്റുമായി എത്തുന്നത്. മാളവിക പറഞ്ഞ നടിമാർ ആരൊക്കെയാണെന്നും മറ്റും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നുണ്ട്.

അതേസമയം പ്രഭാസിന്റെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ദി രാജ സാബ് ആണ് മാളവികയുടെ ഏറ്റവും പുതിയ ചിത്രം. ഹൊറർ ഫാന്റസി വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മലയാളത്തിൽ ഹൃദയപൂർവ്വം ആയിരുന്നു മാളവികയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്.

YouTube video player