തുടരും എന്ന പുതിയ സിനിമയുടെ കുറിച്ച് മോഹൻലാല്‍ നല്‍കിയ സൂചനയും ചര്‍ച്ചയായിരിക്കുകയാണ്.

തുടരും പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ്. തുടരും മെയ് രണ്ടിന് റിലീസ് ചെയ്‍തേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. തുടരുമിനെക്കുറിച്ച് മോഹൻലാല്‍ എമ്പുരാൻ സിനിമയുടെ ഒരു പ്രമോഷണല്‍ അഭിമുഖത്തില്‍ സൂചിപ്പിച്ചതാണ് നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ദൃശ്യം മോഡല്‍ ഒന്നായിരിക്കും തുടരുമെന്നും തനിക്ക് സംവിധായകൻ പുതിയ ആളാണെന്നും അവര്‍ മനോഹരമായി ചെയ്‍തിട്ടുണ്ടാകുമെന്നുമാണ് മോഹൻലാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

വൻ തുകയ്‍ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

രജപുത്ര നിര്‍മിക്കുന്ന ഒരു മോഹൻലാല്‍ ചിത്രമാണ് തുടരും. മലയാള മോഹൻലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുവെന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ആവേശം ഒരുക്കിയ ജീത്തു മാധവന്റെ സംവിധാനത്തില്‍ നായകനാകാൻ മോഹൻലാലും തയ്യാറാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്. ചിത്രത്തിന്റെ പ്രമേയത്തിന്റെ സൂചനകള്‍ പുറത്തുവിട്ടിട്ടില്ല. മോഹൻലാല്‍ നിറഞ്ഞാടുന്നതായിരിക്കുമോ ജിത്തു മാധവന്റെ സംവിധാനത്തിലുള്ളത് എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എപ്പോഴായിരിക്കും ഷൂട്ടിംഗ് തുടങ്ങുക എന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിക്കുകയാണ് നടന്റെ ആരാധകര്‍. ചിരിക്ക് പ്രാധാന്യം നല്‍കിയുള്ളതായാല്‍ മോഹൻലാല്‍ ചിത്രം കൊളുത്തുമെന്നാണ് പ്രതീക്ഷ.

Read More: മലൈക്കോട്ടൈ വാലിബൻ പരാജയപ്പെട്ടതെന്തുകൊണ്ട്?, കാരണം പറഞ്ഞ് മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക