മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നവംബര്‍ 21ന് പ്രദര്‍ശനത്തിനെത്തും. 

മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിന്റെ ട്രെയ്‌ലര്‍ ഒക്ടോബര്‍ രണ്ടിന് പുറത്തെത്തും. വൈകിട്ട് നാലിനാണ് ട്രെയ്‌ലര്‍ യുട്യൂബില്‍ പ്രീമിയര്‍ ചെയ്യുകയെന്ന് അണിയറക്കാര്‍ അറിയിച്ചു. നേരത്തേ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിനും ഗ്രാഫിക്കല്‍ ടീസറിനും വീഡിയോ ഗാനത്തിനുമൊക്കെ വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 50 കോടിയാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ളയാണ്. എഡിറ്റിംഗ് രാജ മുഹമ്മദ്. സംഘട്ടനം ശ്യാം കൗശല്‍. അസോസിയേറ്റ് ഡയറക്ടര്‍ ഉല്ലാസ് കൃഷ്ണ. മാമാങ്കം കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു. 

മമ്മൂട്ടിക്കൊപ്പം പ്രാചി തെഹ്‌ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും നവംബര്‍ 21ന് പ്രദര്‍ശനത്തിനെത്തും.