Asianet News MalayalamAsianet News Malayalam

പ്രേമലു 2 എപ്പോള്‍? നസ്‍ലെൻ ചിത്രത്തിന്റെ സൂചനകള്‍ പുറത്ത്, ആകാംക്ഷയോടെ ആരാധകര്‍

പ്രേമലു 2ന്റെ അപ്‍ഡേറ്റും പുറത്ത്.

Mamitha Naslen Premalu 2 film update out hrk
Author
First Published Aug 30, 2024, 3:48 PM IST | Last Updated Aug 30, 2024, 3:48 PM IST

മമിതയും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളായ ചിത്രം പ്രേമലു വൻ ഹിറ്റായി മാറിയിരുന്നു. നസ്‍ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേമലു രണ്ടിന്റെ ചിത്രീകരണം എപ്പോഴായിരിക്കും തുടങ്ങുന്ന എന്ന അപ്‍ഡേറ്റാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. പ്രേമലു 2 ചിത്രീകരണം ജനുവരിയില്‍ തുടങ്ങി അടുത്ത ഓണത്തിന് പ്രദര്‍ശനത്തിനെത്തിച്ചേക്കുമെന്നാണ് ഒടിടിപ്ലേയുടെ വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്.

പ്രേമലു രണ്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് നിലവില്‍ വെളിപ്പെടുത്താനാകില്ല എന്ന് പ്രഖ്യാപിച്ചപ്പോള്‍ സംവിധായകൻ ഗിരീഷ് എ ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ തമാശയുള്ളതും എനര്‍ജറ്റിക്കുമായിരിക്കും ചിത്രം എന്ന് ഗിരീഷ് എ ഡി പറഞ്ഞതും ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രേമലുവിനെക്കാള്‍ വലിയ ക്യാൻവാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടൊകെ പ്രേമലു സിനിമയ്‍ക്ക് വിജയം നേടാനായി എന്നതിനാല്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം. നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായ ചിത്രം രാജ്യത്തെ യുവ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചുവെന്നാണ് കളക്ഷനില്‍ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചു എന്നുമാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള പ്രണയ കഥയായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

Read More: ദ ഗോട്ടിന്റെ പ്രീ സെയില്‍ കളക്ഷൻ കണക്കുകള്‍ ഞെട്ടിക്കുന്നു, വിജയ് അമ്പരപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios