റിപ്പോർട്ടുകൾ പ്രകാരം 26.3 കോടിയാണ് ബസൂക്കയുടെ ആ​ഗോള കളക്ഷൻ.

ലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. മമ്മൂട്ടി നായകനായി എത്തിയ ബസൂക്കയാണ് ആ ചിത്രം. ചിത്രം ജൂലൈ 10ന് ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുന്നുവെന്നാണ് പുതിയ വിവരം. സീ 5ന് ആണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നതെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ലെന്നും ഉടൻ അക്കാര്യം അണിയറക്കാർ അറിയിക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ജൂണില്‍ ബസൂക്ക ഒടിടിയില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ, തിയറ്ററുകളിൽ റിലീസ് ചെയ്ത് മൂന്നാം മാസമാണ് ബസൂക്ക ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. ഡിനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ബസൂക്ക. ഈ വർഷത്തെ വിഷു റിലീസായി ഏപ്രിൽ 10ന് ആയിരുന്നു സിനിമ തിയറ്ററുകളിൽ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം 26.3 കോടിയാണ് ബസൂക്കയുടെ ആ​ഗോള കളക്ഷൻ.

ആലപ്പുഴ ജിംഖാന, മരണമാസ് എന്നീ സിനിമകള്‍ക്ക് ഒപ്പമായിരുന്നു ബസൂക്ക തിയറ്ററുകളില്‍ എത്തിയത്. ഇവയോട് മത്സരിച്ച് ആദ്യദിനം ചിത്രം 3.2 കോടി രൂപ നേടി. പിന്നീട് 2.1 കോടി, 2 കോടി, 1.7 കോടി, 1.43 കോടി എന്നിങ്ങനെയായിരുന്നു അഞ്ച് ദിവസം വരെയുള്ള കളക്ഷൻ കണക്ക്. ആറാം ദിനം മുതല്‍ ചിത്രത്തിന് ഇടിവ് സംഭവിച്ചുവെന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, കളങ്കാവല്‍ ആണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രം. വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിന്‍ കെ ജോസ് ആണ്. നെഗറ്റീവ് റോളിലാണ് മമ്മൂട്ടി പടത്തില്‍ എത്തുന്നതെന്നാണ് വിവരം. മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വൈകാതെ മമ്മൂട്ടി പടത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്