Asianet News MalayalamAsianet News Malayalam

CBI 5- The Brain : കുശാഗ്ര ബുദ്ധിയുമായി സേതുരാമയ്യർ വരുന്നു; മമ്മൂട്ടി ചിത്രം നാളെ മുതൽ

 ഞായറാഴ്ച ഒരു ചിത്രത്തിന്‍റെ റിലീസ് അപൂര്‍വ്വമാണ്.

mammootty movie CBI 5 The Brain Releasing Tomorrow Worldwide
Author
Kochi, First Published Apr 30, 2022, 12:07 PM IST

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം(CBI 5 The Brain). സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുൾക്ക് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സേതുരാമയ്യരുടെ അഞ്ചാം വരവിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. മലയാളത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റി​ഗേഷൻ ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് ഓരോ പ്രേക്ഷകരും. 

മെയ് ഒന്ന് ഞായറാഴ്ച(നാളെ) രാവിലെ മുതൽ മമ്മൂട്ടി ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും. ഞായറാഴ്ച ഒരു ചിത്രത്തിന്‍റെ റിലീസ് അപൂര്‍വ്വമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. യൂറോപ്പിലുടനീളമുള്ള പതിനഞ്ചോളം രാജ്യങ്ങളിലാണ് നാളെ റിലീസ്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയിൽ എന്തോക്കെയാകും കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് സിനിമാസ്വാദകർ. 

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ബുർജ് ഖലീഫയിൽ പ്രമോ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു. കൗതുകം പകരുന്ന ഈ കാഴ്ചയ്ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ മമ്മൂട്ടിയും എത്തി. ഒപ്പം രമേശ് പിഷാരടിയും രണ്‍ജി പണിക്കരും അടക്കമുള്ള സഹതാരങ്ങളും ഉണ്ടായിരുന്നു.

സിബിഐ അഞ്ചിന്റെ പ്രധാന ആകർഷണം നടൻ ​ജ​ഗതിയുടെ തിരിച്ചുവരവ് തന്നെയാണ്. സിബിഐ അ‍‍ഞ്ചാം ഭാ​ഗം വരുന്നുവെന്ന പ്രഖ്യാപനം മതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജ​ഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. ഈ ചോദ്യങ്ങൾക്കെല്ലാമാണ് വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മകൻ രാജ്കുമാറും ചിത്രത്തിൽ ജ​ഗതിക്കൊപ്പം ഉണ്ടാകും. 

ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമാകും. 1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട്  ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.

എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയ്ൻ. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സം​ഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.  ‍‍‍‍

Follow Us:
Download App:
  • android
  • ios