തെരഞ്ഞെടുപ്പ് ആവേശത്തിനിടെ, അന്തരിച്ച നടൻ ഇന്നസെന്റിനായി മമ്മൂട്ടി ചാലക്കുടിയിൽ പ്രചാരണം നടത്തിയ പഴയ വീഡിയോ ശ്രദ്ധ നേടുന്നു. രമേഷ് പിഷാരടിക്ക് വേണ്ടിയും പ്രചാരണത്തിന് വരണമെന്ന് കമന്‍റുകള്‍.

കേരളക്കരയിൽ എങ്ങും തെര‍ഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പ്രചണച്ചൂടിന് ആവേശം ഇരട്ടിയായി മാറുന്നു. മുന്നണികളെല്ലാവരും മുൻനിരയിൽ തന്നെ സജീവമായുണ്ട്. സോഷ്യൽ മീഡിയയിലും ഇലക്ഷൻ തന്നെയാണ് പ്രധാന ചർച്ചാ വിഷയം. മുൻകാല തെരഞ്ഞെടുപ്പിന്റെ വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യലിടത്ത് നിറയുന്നുണ്ട്. അക്കൂട്ടത്തിലിപ്പോൾ ശ്രദ്ധനേടുകയാണ് അന്തരിച്ച പ്രിയ നടൻ ഇന്നസെന്റിന് വേണ്ടി പ്രചാരണ വേളയിലെത്തിയ നടൻ മമ്മൂട്ടിയുടെ വീഡിയോ.

Add Asianetnews as a Preferred SourcegooglePreferred

ചാലക്കുടി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് നിന്നപ്പോൾ മമ്മൂട്ടി എത്തിയ വീഡിയോ ആണിത്. റോഡ് ഷോയ്ക്കിടെ ആയിരുന്നു താരത്തിന്‍റെ എന്‍ട്രി. അപ്രതീക്ഷിതമായി പ്രിയ നടൻ തെര‍ഞ്ഞെടുപ്പ് ആവേശത്തിനിടയിൽ എത്തിയപ്പോൾ ജനങ്ങൾ ഒന്നടങ്കം ഞെട്ടി. ഹർഷാരവവും ആർപ്പു വിളികളോടേയും ആയിരുന്നു അവർ മമ്മൂട്ടിയെ സ്വീകരിച്ചത്. "പ്രിയപ്പെട്ടവരെ, എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ ഇന്നസെന്റിന് വിജയം ആശംസിക്കുകയാണ്. ഇതുവഴി പോയപ്പോൾ വന്നതാണ്. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുകയാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ്", എന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രമേഷ് പിഷാരടിക്ക് വേണ്ടിയും പാലക്കാട് വരണമെന്നാണ് കമന്റുകൾ വരുന്നത്. "പിഷാരടിക്ക് വേണ്ടിയും പാലക്കാട്ടുകാർക്ക് വേണ്ടിയും പോണം മമ്മൂക്ക", എന്നാണ് ഇവർ പറയുന്നത്. താൻ ജയിക്കുകയാണെന്ന് മമ്മൂട്ടി പാലക്കാട് വരുമെന്ന് നേരത്തെ രമേഷ് പിഷാരടി പറഞ്ഞത് വലിയ വാർത്തയായി മാറിയിരുന്നു. പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് പിഷാരടി.

അതേസമയം, പേട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഏപ്രില്‍ 23ന് തിയറ്ററുകളില്‍ എത്തും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയവരും പ്രധാന റോളുകളില്‍ ഉണ്ട്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming