ചെന്നൈ: മലയാള സിനിമയിലെ 2024ലെ സെന്‍സേഷന്‍ സൂപ്പര്‍ ഹിറ്റാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആദ്യമായി ഒരു മലയാള ചിത്രം തീയറ്റര്‍ കളക്ഷനില്‍ 200 കോടി പിന്നിട്ടു എന്ന പ്രത്യേകതയും ഈ ചിത്രത്തിനാണ്. കേരളത്തില്‍ മാത്രം അല്ല തമിഴ്നാട്ടിലും ചിത്രത്തിന് ലഭിച്ച സ്വീകാര്യത ചിത്രത്തെ മലയാള സിനിമയുടെ സീന്‍ മാറ്റുന്ന ചിത്രമാക്കി എന്നതാണ് നേര്. ഏപ്രില്‍ 6ന് റിലീസായ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പും മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. 

അതേ സമയം തമിഴ് സിനിമ രംഗത്ത് 2024ലെ ഇതുവരെയുള്ള ടോപ്പ് കളക്ഷന്‍ 63 കോടിക്ക് അടുത്ത് തമിഴ്നാട്ടില്‍ മാത്രം കളക്ഷന്‍ നേടിയ മഞ്ഞുമ്മലാണ്. അതേ സമയം ഒരു മലയാള ചിത്രത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തമിഴ്നാട് ബോക്സോഫീസ് കളക്ഷനാണ് ഇത്. ഒരു തമിഴ് ചിത്രം കേരള ബോക്സോഫീസില്‍ നേടിയ കളക്ഷനെക്കാള്‍ കൂടിയ കളക്ഷനാണ് ചിത്രം തമിഴ്നാട്ടില്‍ ഉണ്ടാക്കിയത്.

വിജയ് അഭിനയിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രം 60 കോടിക്ക് അടുത്താണ് കഴിഞ്ഞ നവംബറില്‍ റിലീസ് ചെയ്ത ചിത്രം ഉണ്ടാക്കിയത്. ഈ കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ മറികടന്നത്.കേരളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രം ജയിലറാണ് 53 കോടിയാണ് ജയിലറിന്‍റെ കളക്ഷന്‍. 

തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ നിന്നും സിനിമ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ. ഈ വർഷം ഇറങ്ങിയ സൂപ്പർ താര ചിത്രങ്ങളെ എല്ലാം പിന്തള്ളിയാണ് മഞ്ഞുമ്മൽ ഹിറ്റടിച്ചത്. ഈ അവസരത്തിൽ 2024ൽ തമിഴ് നാട്ടിൽ നിന്നും മികച്ച കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ഇതിൽ ഒന്നാമതുള്ളത് മലയാളത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് ആണ്. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, രജികാന്ത് അതിഥി വേഷത്തിൽ എത്തിയ ലാൽ സലാം തുടങ്ങിയ ചിത്രങ്ങളെ മറികടന്നാണ് ഈ മലയാള ചിത്രത്തിന്റെ നേട്ടം. 

ടോപ് ടെണ്‍ ലിസ്റ്റ് ഇങ്ങനെ

1 മഞ്ഞുമ്മൽ ബോയ്സ് : 63.5 കോടി*
2 അയലാൻ : 60 കോടി
3 ക്യാപ്റ്റൻ മില്ലർ : 40.5 കോടി
4 ​ഗോഡ്സില്ല Vs കോ​ങ് : 24 കോടി*
5 ലാൽ സലാം : 19.20 കോടി
6 സിറൻ : 16.25 കോടി
7 വടക്കുപട്ടി രാമസാമി : 14.5 കോടി
8 സിം​ഗപ്പൂർ സലൂൺ : 11.25 കോടി
9 ബ്ലൂ സ്റ്റാർ : 11 കോടി
10 പ്രേമലു : 10.65 കോടി*

തന്‍റെ ആറുകോടി വിലയുള്ള കാറിന് ചുറ്റും ആരാധകര്‍: അസ്വസ്ഥനായി രണ്‍ബീര്‍ - വീഡിയോ വൈറല്‍

ബേസിൽ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിർമ്മിക്കുന്ന 'മരണമാസ്സ്'