ഫ്രണ്ട്സ് കൂട്ടത്തില്‍ 'ചാൻഡ്ലർ ബിംഗ്' ഇനിയില്ല: നടന്‍ മാത്യു പെറി ബാത്ത് ടബില്‍ മരിച്ച നിലയില്‍
മോൺട്രിയലില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് മാത്യു പെറി 1969ല്‍ ജനിച്ചത്. പിന്നീട് ഇദ്ദേഹം വളർന്നത് ലോസ് ഏഞ്ചൽസിലായിരുന്നു. മാത്യു പെറി കുട്ടിക്കാലം മുതൽ അഭിനയ രംഗത്ത് സജീവമായിരുന്നു.

ലോസ് ഏഞ്ചൽസ്: ലോക പ്രശസ്ത സിറ്റ്കോമായ ഫ്രണ്ട്സിലെ താരമായിരുന്ന മാത്യു പെറി അന്തരിച്ചു. 54 വയസുകാരനായ ഇദ്ദേഹത്തെ ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ അസ്വഭാവികതയൊന്നും ഇല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് അനൌദ്യോഗിക റിപ്പോര്‍ട്ട്. ക്രൈം ഫോറന്‍സിക് വിഭാഗം വീട്ടില്‍ പരിശോധന നടത്തിയെങ്കില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിവരം. അതേ സമയം മാത്യുവിന്‍റെ മരണം ഹോളിവുഡിനെ ഞെട്ടിച്ചിട്ടുണ്ട്. കേസില്‍ വിശദമായ വാര്‍ത്ത സമ്മേളനം ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
മോൺട്രിയലില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് മാത്യു പെറി 1969ല്‍ ജനിച്ചത്. പിന്നീട് ഇദ്ദേഹം വളർന്നത് ലോസ് ഏഞ്ചൽസിലായിരുന്നു. മാത്യു പെറി കുട്ടിക്കാലം മുതൽ അഭിനയ രംഗത്ത് സജീവമായിരുന്നു. എന്നാല്‍ 1994 മുതല്‍ 2004വരെ എന്‍ബിസി ടിവി പ്രഷേപണം ചെയ്ത ഫ്രണ്ട്സാണ് മാത്യു പെറിയെ പ്രശസ്തനാക്കിയത്. അതിലെ ചാന്‍ഡ്ലര്‍ ബിങ് എന്ന വേഷം അദ്ദേഹത്തെ ലോക പ്രശസ്തനാക്കി.
ന്യൂയോർക്കിലെ മാൻഹട്ടനിലെ ഒരു ഫ്ലാറ്റില്‍ താമസിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് അമേരിക്കൻ സിറ്റ്കോമായ ഫ്രണ്ട്സ് പറഞ്ഞത്. സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിത സന്ദര്‍ഭങ്ങളായിരുന്നു ഒരോ സീസണിലും വന്നത്. 1994 മുതൽ 2004 വരെ 236 എപ്പിസോഡുകളായിരുന്നു ഫ്രണ്ട്സിന് ഉണ്ടായത്. ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്മാൻ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. 18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രണ്ട്സ് ഇപ്പോഴും ഒടിടി വഴിയും ആസ്വദിക്കുന്നത് കോടിക്കണക്കിന് പേരാണ്. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നു എന്നാണ് കണക്ക്.
അതേ സമയം വളരെക്കാലമായി മദ്യത്തിന് അടിമയായിരുന്നു മാത്യു പെറി എന്നാണ് റിപ്പോര്‍ട്ട്. സമീപ വര്‍ഷങ്ങളില്‍ പലപ്പോഴും ഡി അഡിക്ഷന്‍ സെന്‍ററില്‍ ചികില്‍സയിലായിരുന്നു താരം. ഏകദേശം 9 മില്യൺ ഡോളർ രോഗ ചികിത്സയ്ക്കായി ചെലവഴിച്ചെന്ന് ഇദ്ദേഹം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്സ് സിറ്റ്‌കോമിൽ അഭിനയിക്കുന്ന കാലത്തും ആന്‍സൈറ്റി പ്രശ്നം ഇദ്ദേഹത്തെ അലട്ടിയിരുന്നു. അതേ സമയം മാത്യുപെറിയുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി എന്ന നിലയില്‍ വന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്‍റെ മാനേജിംഗ് ടീം നിഷേധിച്ചിട്ടുണ്ട്.
ഇത് നമ്മുടെ മൗനരാഗത്തിലെ കല്ല്യാണിയല്ലെ?; ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ റംസായിയുടെ ബോള്‍ഡ് മേയ്ക്കോവര്‍
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്: 1986 മുതല്‍ ഇതുവരെ നടന്നത് എന്ത്.!