തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ 'തന്മാത്ര' എന്ന സിനിമയിലൂടെ മലയളികളെ കരയിപ്പിക്കുയും സന്തോഷിപ്പിക്കുകയും ചെയ്ത താരമാണ് മീരാ വാസുദേവ്. നിരവധി മലയാളം അഭിനയിച്ചിട്ടുണ്ടെങ്കിലും, 'തന്മാത്ര'യിലെ ലേഖ എന്ന ഒറ്റ വേഷംകൊണ്ടാണ് മീരയെ മലയാളികള്‍ നെഞ്ചിലേറ്റിയത്. ഏഷ്യാനെറ്റില്‍ ജനുവരി 27ന് തുടങ്ങുന്ന 'കുടുംബവിളക്ക്' എന്ന പരമ്പരയിലൂടെ താരം വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. വലിയൊരു കുടുംബത്തിന്റെ കെടാവിളക്കായാണ് സുമിത്ര എന്ന കഥാപാത്രമായി മീരാ വാസുദേവ് എത്തുന്നത്.

പരമ്പര സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നതെന്ന് മീര തന്നെ പറയുന്നുണ്ട്. 'സുമിത്ര നേരിടുന്ന അവഗണനകളെല്ലാംതന്നെ അവള്‍ സന്തോഷത്തോടെതന്നെ സ്വീകരിക്കുന്നു. സുമിത്ര നിങ്ങളോരുരുത്തരുമാണ്, രാവന്തിയോളം പണിയെടുത്തിട്ടും, നിനക്കെന്താണ് ഇവിടെ പണി എന്നുള്ള സ്ഥിരം പല്ലവി കേള്‍ക്കേണ്ടിവരുന്ന നിങ്ങളോരുരുത്തരുമാണ് സുമിത്ര'.

Read More: നാട്ടിന്‍പുറത്ത് സംക്രാന്തി ആഘോഷിച്ച് 'ബിഗ് ബോസി'ലെ വിഥികയും വരുണും

ഏഷ്യാനെറ്റ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പരമ്പരയുടെ പ്രൊമോ പങ്കുവച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി പരമ്പര തന്നെയാകും കുടുംബവിളക്ക് എന്നുതന്നെയാണ് പ്രൊമോയില്‍നിന്നും വ്യക്തമാകുന്നത്. മീരാ വാസുദേവിനെ കൂടാതെ രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയിയേയും പ്രൊമോയില്‍ കാണാം.