മോഹൻലാൽ- കൃഷാന്ത്‌ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്. Mohanlal- Krishand movie latest update.

ആവാസവ്യൂഹം, പുരുഷപ്രേതം, സംഘർഷഘടന, മസ്തിഷ്ക മരണം തുടങ്ങീ ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് കൃഷാന്ത്‌. ഓരോ സിനിമകളിലും സാമ്പ്രദായികമായ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി കഥ പറയുന്ന മലയാളത്തിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് കൃഷാന്ത്‌.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ മോഹൻലാൽ- കൃഷാന്ത്‌ ചിത്രം വരുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ ചർച്ചകളിലേക്ക് കടന്നിട്ടുണ്ടെന്നായിരുന്നു കൃഷാന്ത്‌ അന്ന് പറഞ്ഞത്. മണിയൻപിള്ള രാജു ആയിരിക്കും ചിത്രത്തിന്റെ നിർമ്മാതാവെന്നും കൃഷാന്ത്‌ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ കൃഷാന്തിന്റെ സുഹൃത്തും മണിയൻപിള്ള രാജുവിന്റെ മകനുമായ നിരഞ്ജ് മണിയൻപിള്ള രാജു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ശ്രദ്ധേയമാവുന്നത്. 'നമുക്ക് ഒരൊന്നൊന്നര ഇടി പടം വരുന്നുണ്ട്' എന്ന ചിത്രത്തെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആണ് ഇൻസ്റ്റാഗ്രാമിൽ നിരഞ്ജ് മണിയൻപിള്ള രാജു പങ്കുവച്ചത്.

അതേസമയം കൃഷാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ മസ്തിഷ്ക മരണം മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്. 2046 ൽ കേരളത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് മസ്തിഷ്ക മരണത്തിന്റെ പ്രമേയം. ഡിസ്റ്റോപ്യൻ സൈബർ പങ്ക് ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രം ഫെബ്രുവരി 27 നാണ് തിയേറ്ററുകളിൽ എത്തിയത്. ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്തമായ കഥാലോകം സൃഷ്ടിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.