Asianet News MalayalamAsianet News Malayalam

'സംവിധാനം മോഹൻലാൽ' സ്ക്രീനിൽ തെളിയാൻ വൈകും; ബറോസ് റിലീസ് നീട്ടി

സെപ്റ്റംബർ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. 

mohanlal movie Barroz release date postponed in october 3
Author
First Published Aug 17, 2024, 5:07 PM IST | Last Updated Aug 17, 2024, 5:31 PM IST

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബറോസ് ഓക്ടോബർ 3ന് ആകും തിയറ്ററിൽ എത്തുക. നേരത്തെ സെപ്റ്റംബർ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. 

ബറോസിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു.  മോഹൻലാല്‍ നായകനായി എത്തുന്ന ബറോസ്  ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ഹോളിവുഡില്‍ ആയിരുന്നു നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത് എന്നത് പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്ന ഒന്നാണ്. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. ചിത്രം ഒരുങ്ങുന്നത് ജിജോ പുന്നൂസ് എഴുതിയ ബറോസ്: ഗാര്‍ഡിയൻ ഓഫ് ദ ഗാമാസ് ട്രെഷര്‍ എന്ന നോവലിനെ ആസ്‍പദമാക്കിയാണ്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.

കാർത്തിക് സൂര്യയെ വിവാഹം കഴിക്കുമോ? ആരാധകന് മറുപടിയുമായി ഗ്ലാമി ഗംഗ

സംഗീതം നിര്‍വഹിക്കുന്നത് ലിഡിയൻ നാദസ്വരമാണ്. സംവിധായകനായി മോഹൻലാലിന്റെ ബറോസിന്റെ പശ്ചാത്തല സംഗീതം മാര്‍ കിലിയനുമാണ്. മലയാളത്തിലെ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സന്തോഷ് ശിവനാണ് എന്നതും പ്രതീക്ഷ പകരുന്ന കാര്യമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios