2021 ഫെബ്രുവരി 19ന് ആയിരുന്നു ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തത്. ആമസോൺ പ്രൈമിന് ആയിരുന്നു സ്ട്രീമിം​ഗ് അവകാശം.

പൊതുവിൽ തിയറ്ററിൽ എത്തിയ സിനിമകളാണ് ഒടിടിയിൽ സ്ട്രീമിം​ഗ് നടത്താറുള്ളത്. എന്നാൽ മലയാള സിനിമയിൽ ആദ്യമായി ഒടിടിയിൽ റിലീസ് ചെയ്തൊരു ചിത്രം തിയറ്ററിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2 ആണ് ഈ ചരിത്രത്തിന് പിന്നിൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. മോഹൻലാൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം മെയ് 21നും തിയറ്ററുകളിൽ എത്തും.

Add Asianetnews as a Preferred SourcegooglePreferred

2021 ഫെബ്രുവരി 19ന് ആയിരുന്നു ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തത്. ആമസോൺ പ്രൈമിന് ആയിരുന്നു സ്ട്രീമിം​ഗ് അവകാശം. മലയാള സിനിമയെയും പ്രേക്ഷകരെയും സംബന്ധിച്ച് സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു 'ദൃശ്യം 2'ന്‍റെ ഒടിടി റിലീസ് പ്രഖ്യാപനം. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തിയ ദൃശ്യം 2 കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തിയിരുന്നു. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍. അതേസമയം, ഏപ്രിൽ 2ന് ആയിരുന്നു ദൃശ്യം 3യുടെ റിലീസ് പ്രഖ്യാപിച്ചത്. പിന്നാലെ ഇത് മാറ്റി മോഹൻലാലിന്റെ ബർത്ത് ഡേയായ മെയ് 21ലേക്ക് ആക്കുകയായിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming