ജനപ്രീതിയില്‍ മുന്നിലുള്ള ആദ്യ 10 താരങ്ങളുടെ പട്ടിക.

ജനപ്രീതിയില്‍ വീണ്ടും ഒന്നാമത് തെന്നിന്ത്യൻ താരം സാമന്ത. ബോളിവുഡ് നടി ആലിയ ഭട്ടിനെയാണ് തെന്നിന്ത്യൻ നടി വീണ്ടും മറികടന്നത്. ഓര്‍മാക്സ് മീഡിയയാണ് പട്ടിക പുറത്തുവിട്ടത്. ഓഗസ്റ്റ് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്.

ആലിയ ഭട്ട് രണ്ടാമത് എത്തിയപ്പോള്‍ തെന്നിന്ത്യയിലെ മുൻനിര നടി കാജല്‍ അഗര്‍വാള്‍ മൂന്നാം സ്ഥാനത്തും എത്തിനില്‍ക്കുന്നു. നാലാം സ്ഥാനത്തും തെന്നിന്ത്യയില്‍ നിന്നുള്ള താരം തൃഷയാണ്. തൊട്ടു പിന്നില്‍ മാത്രമാണ് ബോളിവുഡില്‍ നിന്നുള്ള താരം ദീപിക പദുക്കോണിന് ഇടം നേടാൻ സാധിച്ചത്.

മലയാളികളുടെ പ്രിയ താരം നയൻതാര സ്ഥാനം മെച്ചപ്പെടുത്തി ആറാമത് എത്തി. നായികമാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തെ താരം നാഷണല്‍ ക്രഷ് രശ്‍മിക മന്ദാനയാണ്. മലയാളികളുടെയും പ്രിയപ്പെട്ട സായ് പല്ലവിയാണ് താരങ്ങളില്‍ തൊട്ടുപിന്നിലുള്ളത്. തുടര്‍ച്ചയായി ഹിറ്റുകളുടെ ഭാഗമാകുന്നതാണ് നായിക താരങ്ങളില്‍ മുന്നിലെത്താൻ സായ് പല്ലവിയെയും സഹായിച്ചത്. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച തമിഴ് ഭാഷാ ചിത്രം അമരനില്‍ സായ് പല്ലവിയായിരുന്നു നായിക. കമല്‍ഹാസൻ ആയിരുന്നു ചിത്രം നിര്‍മിച്ചത്. ശിവകാര്‍ത്തികേയനായിരുന്നു അമരനില്‍ നായകനായി എത്തിയത്. ചിത്രം ആഗോള കളക്ഷനില്‍ 300 കോടി ക്ലബില്‍ എത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് സായ് പല്ലവി നായികയായ തെലുങ്ക് ചിത്രം തണ്ടേലും വൻ ഹിറ്റായി മാറിയിരുന്നു. നാഗചൈതന്യ നായകനായ ചിത്രം 100 കോടി ക്ലബിലെത്തിയിരുന്നു.

സായ്‍ക്ക് പിന്നാലെ നയൻതാരയും ബോളിവുഡ് താരങ്ങളായ കൈറ അദ്വാനിയും തെന്നിന്ത്യൻ താരം ശ്രീലീലയും ഇടംനേടി എന്നാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഓഗസ്റ്റ് മാസത്തെ പട്ടികയില്‍ നിന്ന് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക എടുത്തപ്പോള്‍ വെറും ബോളിവുഡ് താരങ്ങള്‍ക്കേ ആദ്യ പത്തില്‍ ഇടം നേടാനായുള്ളൂ എന്നതാണ് പ്രധാന പ്രത്യേകത. ഏഴ് സ്ഥാനങ്ങളിലും തെന്നിന്ത്യൻ താരങ്ങളാണ്. പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് ഓര്‍മാക്സ് പുറത്തുവിട്ട പട്ടിക തെളിയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക