Mrunal Thakur reveals her struggle with body-shaming, says Akshay Kumar's advice helped boost confidence. ശരീരഭാരത്തിന്റെ പേരിൽ വർഷങ്ങളായി നേരിടുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും സൈബർ ആക്രമണങ്ങളെക്കുറിച്ചും നടി മൃണാൾ താക്കൂർ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് മൃണാൾ താക്കൂർ. സീത രാമം എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായതിലൂടെ മലയാളി പ്രേക്ഷകർക്കും പ്രിയങ്കരിയാണ് മൃണാൾ. ഇപ്പോഴിതാ വർഷങ്ങളായി തന്റെ ശരീരഭാരത്തെച്ചൊല്ലി നേരിടേണ്ടി വന്ന ബോഡി ഷെയ്മിങ്ങിനെ കുറിച്ചും, സൈബർ അറ്റാക്കുകളെ കുറിച്ചും നടി മൃണാൾ താക്കൂർ തുറന്നുപറയുന്നു. എന്നാൽ ഇക്കാര്യത്തിൽ അക്ഷയ് കുമാറിന്റെ ഉപദേശം തനിക്ക് ഒരുപാട് ആത്മവിശ്വാസം തന്നുവെന്നും ശരീരത്തെ കുറിച്ചുള്ള അപകർഷതാബോധം മാറ്റുന്നതിൽ സഹായിച്ചുവെന്നും മൃണാൾ താക്കൂർ കൂട്ടിച്ചേർത്തു.
"കരഞ്ഞുകൊണ്ട് ഉറങ്ങാൻ കിടന്ന ദിവസങ്ങളുണ്ടായിരുന്നു. കരഞ്ഞുവീർത്ത കണ്ണുകളോടെ ഞാൻ ഉണരുകയും, സ്വയം വിലമതിക്കാനാവാത്ത ദിവസങ്ങളുമായിരുന്നു അതെല്ലാം. ഞാൻ അക്ഷയ് കുമാർ സാറിനെ കണ്ടുമുട്ടിയിരുന്നു, അദ്ദേഹം എന്നോട് പറഞ്ഞത് വളരെ മനോഹരമായിരുന്നു. 'നിങ്ങളുടെ ഈ പതിപ്പ് നിങ്ങൾ സ്വീകരിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. നിങ്ങളെ ഉത്തേജിപ്പിക്കുന്നതോ ആയിരം കാര്യങ്ങൾ പറയുന്നതോ ആയ നിങ്ങളുടെ ചുറ്റുമുള്ള ശബ്ദങ്ങൾ നിങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും നിങ്ങൾക്ക് തോന്നുന്നത് മാത്രം ചെയ്യുകയും ചെയ്യുന്നത് വളരെ മികച്ചതാണ്' എന്നദ്ദേഹം പറഞ്ഞു. എന്നാൽ ഒരു കഥാപാത്രത്തിനായി തടി കുറക്കേണ്ടി വന്നാൽ അത് ചെയ്യുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം എന്നോട് പറഞ്ഞു. " മൃണാൾ താക്കൂർ പറഞ്ഞു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലായിരുന്നു മൃണാൾ താക്കൂറിന്റെ പ്രതികരണം.
ഡക്കിയോട്ട് എ ലവ് സ്റ്റോറി എന്ന ചിത്രമാണ് മൃണാളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. തെലുങ്ക്, ഹിന്ദി ഭാഷകളിലായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്.


