Kichu Sudhi about his mother Renu Sudhi. സുധിയുടെ മരണശേഷം കൂടെയുണ്ടായിരുന്നവർ ആഘോഷത്തിലായിരുന്നു എന്ന കിച്ചുവിന്റെ മുൻപരാമർശം രേണുവിനെതിരെ വലിയ സൈബർ ആക്രമണത്തിന് കാരണമായിരുന്നു. എന്നാൽ അപ്പോൾ രേണു കൂടെയുണ്ടായിരുന്നില്ലെന്ന് കിച്ചു പിന്നീട് വ്യക്തമാക്കുകയുണ്ടായി.
അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ ചർച്ചയാവുന്നത്. കൊല്ലം സുധിയുടെ ഭാര്യയും കിച്ചുവിന്റെ രണ്ടാനമ്മയുമായ രേണുവിനെ കുറിച്ചും കൊല്ലം സുധിക്ക് അപകടമുണ്ടായ സമയത്തെ കുറിച്ചും കിച്ചു പറഞ്ഞത് വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്. രേണുവിനെ പിന്തുണച്ചും വിമർശിച്ചതും നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ രേണുവുമായി താൻ അധികം കോണ്ടാക്ടിൽ അല്ലെന്നും, പണം ചോദിച്ച് താൻ വിളിക്കുന്നത് മാത്രമാണ് അആകെയുള്ള ബന്ധമെന്നും കിച്ചു പറയുന്നു.
"അമ്മയുമായുള്ള ഒരു കോൺടാക്റ്റ് എന്താണെന്നു വച്ചാൽ ആകെ എന്തെങ്കിലും പൈസ ചോദിക്കുന്നതു മാത്രമാണ്. വേറൊരു കോൺടാക്റ്റും ഇല്ല ഞങ്ങൾ തമ്മിൽ. ഇടയ്ക്ക് വല്ലോം വിഡിയോ കോൾ ചെയ്യും. എന്നിട്ട് ആരെയെങ്കിലും ഒക്കെ കാണിച്ചു തരും, എന്നിട്ടു പറയും, ഇപ്പോ തരാടാ, അതേ ഒള്ളൂ കോൺടാക്റ്റ്." കിച്ചു പറയുന്നു.
'ആഘോഷത്തിന്റെ മൂഡിൽ'
കൊല്ലം സുധിയുടെ മരണവിവരം അറിഞ്ഞതിന് ശേഷം അങ്ങോട്ട് പോകുമ്പോൾ കൂടെയുണ്ടായിരുന്നവർ ആഘോഷത്തിന്റെ മൂഡിൽ ആയിരുന്നെന്നും, ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിരുന്നുവെന്നും കിച്ചു സുധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും മറ്റുമാണ് നടന്നത്. എന്നാൽ ആ വീഡിയോയിൽ 'അമ്മ കൂടെയുണ്ടായിരുന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കിച്ചു വ്യക്തമാക്കിയിരുന്നു. പിറ്റേദിവസം മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് താൻ കണ്ടതെന്നും ആ ദിവസങ്ങളിൽ ഒരു തുളിവെള്ളം പോലും താൻ കുടിച്ചിരുന്നില്ലെന്നും രേണു സുധി ഇതിനോട് പ്രതികരിച്ച് രംഗത്തുവന്നിരുന്നു. എന്തയാലും കിച്ചുവിന്റെ തുറന്നുപറച്ചിലിലൂടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.


