രണ്ട് പ്രസവങ്ങളും ഒരു ഗർഭച്ഛിദ്രവും അതിജീവിച്ച തന്റെ ശരീരം മുമ്പത്തേക്കാൾ കരുത്തുറ്റതാണെന്നും, ബോഡി ഷെയ്മിംഗ് ശരിയല്ലെന്നും പേളി മാണി. ഈ നിലപാടിന് നിരവധി പേർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്

പ്രസാവനന്തര ശരീരപ്രകൃതിയെ അധിക്ഷേപിക്കുന്നവർക്കെതിരെ മറുപടിയുമായി പേളി മാണി രംഗത്ത്. രണ്ട് പ്രസവങ്ങളും മിസ്കാരിജും അതിജീവിച്ച തന്റെ ശരീരം മുമ്പത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു എന്നാണ് പേളി പറയുന്നത്. ശരീരത്തെ അധിക്ഷേപിക്കുന്നത് സ്വാഭാവികമായ കാര്യമല്ലെന്നും, താൻ തന്റെ ശരീരത്തെ അത്രയും സ്നേഹിക്കുന്നുണ്ടെന്നും പേളി കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

"ബോഡി ഷെയ്മിങ്ങ് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം. എന്നാൽ അത് ഒട്ടും ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല. ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച എന്റെ ഈ ശരീരം, എക്കാലത്തേക്കാളും കരുത്തോടെ അത് ഇന്നും നിലകൊള്ളുന്നു.’’ പേർളി മാണി കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പേളിയുടെ പ്രതികരണം.

പിന്തുണയുമായി നിരവധി പേർ

സാനിയ അയ്യപ്പൻ. ശിവദ തുടങ്ങീ നിരവധി പേരാണ് പേളിക്ക് പിന്തുണയുമായി കമന്റ് ചെയ്യുന്നത്. അതേസമയം പേളിയുടെ അഭിമുഖങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. തന്റെ അഭിമുഖങ്ങളിലൂടെ താൻ ലക്ഷ്യം വയ്ക്കുന്ന വ്യൂസ് മാത്രമാണെന്നും വ്യൂസ് ഇല്ലെങ്കിൽ പ്രൊമോഷനിൽ കാര്യമില്ലാതെയാവുമെന്നും കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ പേളി പറഞ്ഞിരുന്നു.

View post on Instagram

തന്റെ മുന്നിലേക്ക് ഒരു സിനിമയെ പ്രമോട്ട് ചെയ്യാമോ എന്ന ചോദ്യവുമായി എത്തുമ്പോൾ പ്രമോട്ട് എന്ന വയ്ക്കാൻ തന്റെ മനസിയിൽ ഉടക്കുന്നതെന്നും ഒരുപാട് വ്യൂസ് നേടുന്ന അഭിമുഖത്തിലൂടെ ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന് കാര്യം കൂടുതൽ ആളുകൾ അറിയണമെന്നും പേളി അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

YouTube video player