'മഡി'യുടെ സംവിധായകൻ ഡോ. പ്രഗഭാൽ ഒരുക്കുന്ന 'ജോക്കി' ജനുവരി 23-ന് തിയേറ്ററുകളിലെത്തും. മധുരൈ പശ്ചാത്തലത്തിൽ, പരമ്പരാഗത ആട് പോരാട്ടമായ 'കെഡ സണ്ടൈ'യെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.

പി.കെ സെവൻ സ്റ്റുഡിയോസിന്റെ നിർമാണത്തിൽ ഡോ.പ്രഗഭാൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ജോക്കി ജനുവരി 23ന് തിയേറ്ററുകളിലേക്കെത്തിക്കും. ഇന്ത്യയിൽ ആദ്യമായി മഴക്കാടുകളിൽ നടക്കുന്ന മഡ് റേസിങ് എന്ന സാഹസിക കായിക ഇനത്തെ ആസ്പദമാക്കി ഒരുക്കിയ മഡിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഡോക്ടർ പ്രഗാഭാൽ.

ജോക്കി മധുരൈ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ്. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യരുടെ ജീവിതവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ, പരമ്പരാഗതമായ ആട് പോരാട്ടം (കെഡ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അമ്മു അഭിരാമി നായികയാകുന്നു. മഡിയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച യുവാൻ കൃഷ്ണയും റിദാൻ കൃഷ്ണാസും വീണ്ടും സംവിധായകൻ ഡോ. പ്രഗഭാലിനൊപ്പം കൈകോർക്കുന്നു. ഇതിന് പുറമെ നിരവധി പ്രമുഖ അഭിനേതാക്കളും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. വള്ളുവനാടൻ സിനിമാ കമ്പനിയാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ജോക്കിയുടെ ആവേശകരമായ ടീസറിന് ഗംഭീര പ്രതികരണമാണ് എല്ലാ ഭാഷകളിലും ലഭിച്ചത്.

ശക്തി ബാലാജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം ഉദയകുമാറും എഡിറ്റിങ് ശ്രീകാന്തും നിർവഹിക്കുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായി ആർ. പി. ബാലയും, പ്രൊഡക്ഷൻ കൺട്രോളറായി എസ്. ശിവകുമാറും പ്രവർത്തിക്കുന്നു. കലാസംവിധാനം : സി. ഉദയകുമാർ, ഓഡിയോഗ്രാഫി : എം. ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് കൊറിയോഗ്രഫി : ജാക്കി പ്രഭു, വസ്ത്രാലങ്കാരം: ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ് :പാണ്ട്യരാജൻ , കളറിസ്റ്റ് : രംഗ, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming