പരുക്ക് ഭേമായി നഭാ വീണ്ടുമെത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

കാര്‍ത്തികേയയിലൂടെ പാൻ ഇന്ത്യൻ ഹിറ്റ് താരമായി മാറിയ നിഖില്‍ സിദ്ധാര്‍ഥയുടെ പുതിയ ചിത്രമാണ് സ്വയംഭൂ. സംവിധാനം ഭരത് കൃഷ്‍ണമാചാരിയാണ് നിര്‍വഹിക്കു്നത്. നടി നഭാ നടേഷ് സ്വയംഭൂ സിനിമയില്‍ ജോയിൻ ചെയ്‍തുവെന്നാണ് പുതിയ അപ്‍ഡേറ്റ്. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നഭ ഒരിടവേളയ്‍ക്ക് ശേഷമാണ് ചിത്രീകരണത്തിന് എത്തുന്നത്. 

നഭയ്‍ക്ക് അകടത്തില്‍ തോളെല്ലിന് പരുക്കേല്‍ക്കുകയായിരുന്നു. അത് ഭേദമാകുന്നതിന് മുന്നേ തന്നെ താരത്തിന് വര്‍ക്കൌട്ട് ചെയ്യവേ വീണ്ടും പരുക്കേറ്റു. തുടര്‍ന്ന് ശസ്‍ത്രക്രിയ നടത്തുകയും ചെയ്‍തു. സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ താരത്തിന്റെ വീഡിയോ സ്വയംഭൂവിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

നിഖില്‍ സിദ്ധാര്‍ഥയുടെ കാര്‍ത്തികേയയുടെ മൂന്നാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിഖില്‍ സിദ്ധാര്‍ഥയുടേതായി കാര്‍ത്തികേയയുടെ രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു. ഇനി കാര്‍ത്തികേയയുടെ മൂന്നാം ഭാഗവും വരും എന്നത് വ്യക്തമായതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. കാര്‍ത്തികേയ 3 ഒരുക്കുന്നത് 100 കോടി ബജറ്റിലായിരിക്കും എന്നും ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ' ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥിയായി എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു 'സ്‍പൈ'യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ സ്‍പൈയുടെ ഛായാഗ്രാഹണം. സംഗീതം വിശാല്‍ ചന്ദ്രശഖര്‍ ആണ്.

Read More: ഇനി മമ്മൂട്ടിയുടെ 100 കോടി?, തിയറ്ററില്‍ തീപ്പൊരിയാകാൻ ടര്‍ബോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക