ആളിപ്പോൾ പഠിക്കുകയാണെന്നും നാദിറ മെഹ്‍റിൻ.

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം മോഡലിംഗ്, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ നാദിറ കഴിവു തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നാദിറ. പ്രണയിക്കുന്നയാളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കുന്നതിനോട് തനിക്ക് താത്പര്യക്കുറവുണ്ടെന്ന് നാദിറ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

''നാലു വർഷമായി എനിക്കൊരു റിലേഷൻഷിപ്പുണ്ട്. പക്ഷേ അത് എനിക്ക് പരസ്യമായി വെളിപ്പെടുത്താൻ എനിക്ക് താൽപര്യക്കുറവുണ്ട്. നാളെ വിവാഹം നടന്നാൽ പോലും വ്യക്തിപരമായി എന്റെയൊരു റിലേഷൻഷിപ്പിനെ സോഷ്യൽ മീഡിയയിൽ എത്തിക്കുന്നതിനോടും ആഘോഷിക്കുന്നതിനോടും എനിക്ക് താൽപര്യമില്ല'',

രണ്ട് വർഷത്തിനുള്ളിൽ വിവാഹം ഉണ്ടായേക്കാമെന്ന സൂചനയും നാദിറ അടുത്തിടെ നൽകിയിരുന്നു. '' പേരിനു വേണ്ടി ഒരു റിലേഷൻഷിപ്പ് കൊണ്ടുപോകുന്നതിൽ താത്പര്യമില്ല. ഇപ്പോൾ റിലേഷനിനുള്ള ആളെ തന്നെ ലൈഫ് പാർട്ണർ ആക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാദിറ പറഞ്ഞു. പക്ഷേ ഞാൻ കുറച്ചുകൂടി ആലോലിച്ച് തീരുമാനം എടുക്കുന്ന ആളാണ്. ആളിപ്പോൾ പഠിക്കുകയാണ്, ഒരു ജോലി വേണം. അതിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. എതിരെ നിൽക്കുന്ന ആൾക്ക് കുറച്ച് സമയം കൊടുക്കുക എന്നത് നമ്മൾ കാണിക്കേണ്ട മര്യാദയാണ്'', എന്നും നാദിറ പറഞ്ഞിരുന്നു.

ആക്റ്റിവിസ്റ്റ്, മോ‍ഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാൻസ് വനിതയാണ് തിരുവനന്തപുരം സ്വദേശിയായ നാദിറ മെഹ്റിൻ. കാലടി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് പ്രതിനിധിയായി പാനലിനെ നയിച്ച് നാദിറ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു യൂണിയൻ തിരഞ്ഞെടുപ്പിനെ ഒരു ട്രാൻസ് വ്യക്തി നയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക