നസ്രിയ പങ്കുവെച്ച ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നസ്രിയ (Nazriya Nazim). സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന താരമാണ് നസ്രിയ .നസ്രിയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ഡിംസബര്‍ മാസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് കുറിച്ച് ഒരു ക്യൂട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ.

Add Asianetnews as a Preferred SourcegooglePreferred

നസ്രിയയുടേതായി ഇനി തെലുങ്ക് ചിത്രമാണ് പ്രദര്‍ശനത്തിന് എത്താനുള്ളത്. 'അണ്ടെ സുന്ദരാനികി'യെന്ന ചിത്രത്തിലാണ് നസ്രിയ നായികയായി അഭിനയിച്ചിരിക്കുന്നത്. നാനിയാണ് പുതിയ ചിത്രത്തില്‍ നായകനാകുന്നത്. വിവേക് അത്രേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

View post on Instagram

നവീൻ യെര്‍നെനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് അണ്ടെ സുന്ദരാനികി നിര്‍മിക്കുന്നത്. മൈത്രി മൂവി മേയ്‍ക്കോഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ് ഗിരിജലയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയാണ് 'അണ്ടെ സുന്ദരാനികി'. ഇതുവരെ പ്രണിയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്തെ പോലെ ചിരിക്കൂ എന്നെഴുതിയായിരുന്നു ടൈറ്റില്‍ പങ്കുവെച്ച് നസ്രിയ എഴുതിയിരുന്നു. ഫഹദ് നായകനായ ചിത്രം 'ട്രാൻസ്' ആണ് നസ്രിയ ഏറ്റവും ഒടുവില്‍ നായികയായി അഭിനയിച്ചത്. ഒട്ടേറെ തമിഴ് ചിത്രങ്ങളില്‍ നസ്രിയ മലയാളത്തിന് പുറമേ അഭിനയിച്ചിട്ടുണ്ട്.