പ്രണയമുണ്ടോയെന്ന ചോദ്യത്തിന് ബിഗ് ബോസ് താരത്തിന്റെ മറുപടി.

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ഏറ്റവും മികച്ച എന്റർടെയ്നർ എന്ന് അകത്തും പുറത്തുമുള്ളവർ ഒരുപോലെ പറഞ്ഞയാളാണ് നെവിൻ കാപ്രേഷ്യസ്‍. സീസൺ 7 ലെ തേർഡ് റണ്ണർ അപ്പും നെവിൻ ആയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും നെവിന്റെ വീഡിയോകൾ സോഷ്യലിടങ്ങളിൽ വൈറലാണ്. പ്രണയമുണ്ടോ എന്ന ചോദ്യത്തിന് നെവിൻ നൽകിയ മറുപടിയും അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രണയമുണ്ടോ ഇല്ലയോ എന്ന് കൃത്യമായി ഉത്തരം നൽകാതെയാണ് നെവിന്റെ മറുപടി. ''എന്നെയല്ലാതെ മറ്റാരേയും കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ് മെസേജ് അയച്ച പെൺകുട്ടിയോട് ഞാൻ ഓക്കെ പറഞ്ഞിട്ടില്ല. കുറേ മെസേജുകൾ വരുന്നുണ്ട്. ഈ മെസേജുകൾക്കെല്ലാം മറുപടി കൊടുക്കാനായി ഞാൻ ഒരാളെ വെച്ചിട്ടുണ്ട്'', എന്നായിരുന്നു നെവിന്റെ മറുപടി.

View post on Instagram

ഫാഷന്‍ കൊറിയോഗ്രാഫര്‍, സ്റ്റൈലിസ്റ്റ്, കലാസംവിധായകന്‍, നർത്തകൻ, പേജന്റ് ഗ്രൂമർ, സുംബ കോച്ച് എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ചയാൾ കൂടിയാണ് നെവിൻ. ഇന്റീരിയൽ ഡിസൈനിങ്ങിൽ ആണ് നെവിൻ ബിരുദമെടുത്തിരിക്കുന്നത്. മോഡലിംഗ് രംഗത്തേക്ക് വരുന്ന പുതിയ ആളുകള്‍കള്‍ക്ക് ഗ്രൂമിംഗും പരിശീലനവുമൊക്കെ നല്‍കുന്ന ഒരു മോഡലിംഗ് ഹബ്ബ് അദ്ദേഹം നടത്തുന്നുണ്ട്. നൃത്തത്തിലൂടെ ആരോഗ്യ പരിപാലനം നടത്തുന്ന ഡാന്‍സ് ഫിറ്റ്നസ് മേഖലയിലും കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ചില സിനിമകളില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ അഭിനയത്തിലും സംഗീതത്തിലുമൊക്കെ താല്‍പര്യമുള്ള ആൾ കൂടിയാണ് നെവിന്‍.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നെവിന് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‍സുമുണ്ട്. ബിഗ് ബോസ് മുന്‍താരം അഭിഷേക് ജയദീപിനൊപ്പവും നെവിന്‍ പലപ്പോഴും ഇന്‍സ്റ്റഗ്രാം വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക