നവാഗതനായ സുധി മാഡിസൻ സംവിധാനം ചെയ്‍ത ചിത്രം

മലയാളം ബിഗ് സ്ക്രീനിലെ ഹിറ്റ് കൂട്ടുകെട്ട് ആണ് മാത്യു തോമസും നസ്‍ലെനും. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ ചിത്രമായിരുന്നു നെയ്‍മര്‍. അതേസമയം ഇവര്‍ക്കൊപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായെത്തിയത് ഒരു നായ ആയിരുന്നു. മെയ് 12 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് 8 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

വി സിനിമാസിന്റെ ബാനറിൽ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം നവാഗതനായ സുധി മാഡിസൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം പദ്മ ഉദയ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ യുവതാരങ്ങളെ കൂടാതെ വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദർശ് സുകുമാരന്‍, പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. ഷാൻ റഹ്‍മാന്‍ സംഗീതവും ഗോപി സുന്ദർ പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിം​ഗ് ഒരുക്കിയിരിക്കുന്നത്. നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയാണ്. 

Scroll to load tweet…

ഉദയ് രാമചന്ദ്രനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഫീനിക്സ് പ്രഭു ആക്ഷൻ കോറോയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ വിഎഫ്എക്സ് - ഡിജിറ്റൽ ടർബോ മീഡിയയും സ്റ്റിൽസ് - ജസ്റ്റിൻ ജെയിംസുമാണ്. നെയ്മറിന്റെ കോസ്റ്റ്യൂം -മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് - രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. എ എസ് ദിനേശ്, ശബരി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ALSO READ : രസിപ്പിക്കും ഈ കേസന്വേഷണം; 'കുറുക്കന്‍' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക