നിരഞ്‍ജ് മണിയൻപിള്ള രാജു നായകനായി എത്തുന്ന ചിത്രം മനോഹരമായൊരു ഫാമിലി എന്റർ‌ടെയ്നർ ആയിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.

സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വിവാഹ ആവാഹന'ത്തിന്റെ രണ്ടാം ടീസർ പുറത്തുവിട്ടു. നിരഞ്‍ജ് മണിയൻപിള്ള രാജു നായകനായി എത്തുന്ന ചിത്രം മനോഹരമായൊരു ഫാമിലി എന്റർ‌ടെയ്നർ ആയിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.

പുതുമുഖ താരം നിതാര നാരയികയാകുന്ന ചിത്രത്തില്‍ പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്‍മൃതി, നന്ദിനി എന്നിവരും അഭിനയിക്കുന്നു. 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിനുശേഷം സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്ന് സംഭാഷണങ്ങൾ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്‍ണു പ്രഭാകർ ആണ് ഛായാഗ്രഹണം. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് നിർമ്മാണം. സോണി സി വി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ. പ്രൊജക്ട് ഡിസൈനർ ജിനു വി നാഥ്.

Vivaha Avahanam - Official Teaser 2 | Niranj Maniyanpilla Raju | Nithaarah | Sajan Alummoottil

എഡിറ്റർ- അഖിൽ എ ആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട്- ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്‍ണൻ, സൗണ്ട് ഡിസൈൻ- എം ആർ രാജകൃഷ്‍ണൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്‍ണു രവി, വിഷ്‍ണു കെ വിജയൻ, പിആർഒ പി ശിവപ്രസാദ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

പൊലീസ് ഉദ്യോ​ഗസ്ഥയായി അമല പോൾ; ആകാംക്ഷ നിറച്ച് 'ഭൂമി എന്ന സുത്തുതേ' ട്രെയിലർ