വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ നടി ഭാമ, പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. സ്റ്റേജ് പരിപാടികളിൽ സജീവമായ താരം, ഇപ്പോൾ തൻ്റെ സൗന്ദര്യ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു 'മമ്മി മേക്ക് ഓവറിന്' തയ്യാറെടുക്കുകയാണെന്നും പറഞ്ഞു. Actress Bhama

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഭാമ. പിന്നീട് സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ, സെവൻസ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ ഭാമ, മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലും സജീവമായിരുന്നു. 2020 ലായിരുന്നു ഭാമയുടെ വിവാഹം. എന്നാൽ നാല് വർഷത്തിന് ശേഷം വിവാഹമോചിതയായ ഭാമ താനൊരു സിംഗിൾ മദർ ആണെന്ന് പലപ്പോഴും പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ഭാമ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. താനിപ്പോൾ സ്കിന്നും ഹെയറുമൊക്കെ വീണ്ടും സ്റ്റാക്കി എടുക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ഭാമ പറയുന്നത്. താൻ പുതിയ സിനിമകളൊന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും ഭാമ കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

"ലൈഫ് കുഴപ്പമില്ലാതെ നന്നായി തന്നെ മുന്നോട്ട് പോകുന്നു. ഇടയ്ക്കിടെ പ്രോ​ഗ്രാമുകളും മറ്റുമെല്ലാമുണ്ട്. പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പക്ഷെ സ്റ്റേജ് പ്രോ​ഗ്രാമുകളും മറ്റുള്ള ഫങ്ഷനുകളുമെല്ലാമുണ്ട്. പിന്നെ എനിക്ക് ഒരു മകളുണ്ട്. അഞ്ച് വയസ് പ്രായം മാത്രമെയുള്ളു. ഞാൻ ഇപ്പോൾ സ്കിന്നും ​ഹെയറും എല്ലാം വീണ്ടും സെറ്റാക്കി എടുക്കാനുള്ള ശ്രമത്തിലാണ്. മമ്മി മേക്കോവർ പോലെ ചെയ്യണമെന്നാണ് ആ​ഗ്രഹം." ഭാമ പറയുന്നു. ഒരു കോസ്മറ്റോളജി ക്ലിനിക് ഉദ്ഘാടനം ചെയ്യനെത്തിയപ്പോഴായിരുന്നു ഭാമയുടെ പ്രതികരണം.

അതേസമയം സുമതി വളവ് എന്ന ചിത്രത്തിൽ ഭാമ ഒരു കാമിയോ റോളിൽ എത്തിയിരുന്നു. 2018 ൽ ഖിലാഫത്ത് എന്ന ചിത്രത്തിൽ ആയിരുന്നു ഭാമ ഇതിന് മുൻപ് അഭിനയിച്ചത്. അധികം വൈകാതെ തന്നെ ഒരു ചിത്രത്തിലൂടെ ഭാമ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.