Dhruvanachathiram became a topic of discussion after Jananayakam was leaked. വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധിയിൽ റിലീസ് മുടങ്ങിക്കിടക്കുന്ന ഗൗതം മേനോൻ ചിത്രത്തിലെ ഒരു രംഗം പോലും ചോരാത്തതിനെയാണ് ആരാധകർ തമാശരൂപേണ ചൂണ്ടിക്കാണിക്കുന്നത്.

വിജയ് ചിത്രം ജനനായകൻ ചോർന്നതിന് പിന്നാലെ ട്രോളുകൾ ഏറ്റുവാങ്ങി ധ്രുവനച്ചത്തിരം. വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ധ്രുവനച്ചത്തിരം. ചിത്രീകരണം കഴിഞ്ഞ് പാത വർഷമായിട്ടും ഇതുവരെയും ഒരു ക്ലിപ് പോലും ചോർന്നിട്ടില്ലെന്നും, സിനിമയ്ക്ക് യാതൊരു വിധ സെൻസർ പ്രശ്നങ്ങളോ മറ്റോ നേരിടേണ്ടി വന്നിട്ടില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിൽ തമാശ രൂപേണ ഉയർന്നുവരുന്ന പോസ്റ്റുകൾ.

വിക്രമിന്റെ വില്ലനായി മലയാളത്തിൽ നിന്നും വിനായകനും ചിത്രത്തിലെത്തുന്നുണ്ട്. കൂടാതെ ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2016 ൽ ചിത്രീകരണം പൂർത്തിയായ ചിത്രം സാമ്പത്തിക പ്രതിസന്ധി കാരണമാണ് റിലീസ് ചെയ്യാൻ കഴിയാത്തത് എന്ന പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വൈകാതെ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അടുത്തിടെ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അതേപ്പറ്റി അപ്‌ഡേറ്റുകളൊന്നും തന്നെ പുറത്തുവന്നില്ല. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

അതേസമയം സെൻസർ വിവാദങ്ങളിക്കപ്പെട്ട ജനനായകനിലെ രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത് തമിഴകത്തെ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ശിവകാർത്തികേയനും വിശാലും ഇതിനെതിരെ രംഗത്തുവന്നിരുന്നു. നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിട്ടുണ്ട്. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ ആയിരുന്നു ജനനായകൻ എത്തിയത്. പൊങ്കൽ റിലീസായി പ്രഖ്യാപിച്ച ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു തുടങ്ങീ വമ്പൻ താരങ്ങളാണ് അനിറനിരക്കുന്നത്.