സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമാണ് ഒറ്റക്കൊമ്പന്‍. 

ലയാളികൾ ഒന്നടങ്കം കാണാൻ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഒറ്റക്കൊമ്പൻ. മലയാളത്തിന്റെ സുരേഷ് ​ഗോപി നായകനായി എത്തുന്ന മാസ് ആക്ഷൻ പടത്തിന്റെ ഷൂട്ടിം​ഗ് നിലവിൽ പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ​ഗോപിയ്ക്ക് പിറന്നാൾ സമ്മാനമായി സ്പെഷ്യൽ വീഡിയോ പുറത്തിറക്കിയിരിക്കുയാണ് ടീം ഒറ്റക്കൊമ്പൻ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഏതാനും രം​ഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ശ്രീ ​ഗോകുലം മൂവിസാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഒറ്റക്കൊമ്പന്‍റെ ചിത്രീകരണം ആരംഭിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ആദ്യ ഷെഡ്യൂള്‍. കോട്ടയം, പാല എന്നിവടങ്ങളിലാണ് പ്രധാന ഷെഡ്യൂളുകള്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.

View post on Instagram

ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ എത്തുമ്പോള്‍ ചെറുതല്ലാത്ത ആവേശം തന്നെ മലയാളികള്‍ക്കുണ്ട്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ഷിബിൻ ഫ്രാൻസിസിൻ്റേതാണു രചന. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും സിനിമയിലുണ്ട്. 

അതേസമയം, ജെഎസ്കെ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ജൂണ്‍ 27ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് പക്ഷേ ജനകി എന്ന പേരുള്ളതിനാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്