പവൻ കല്യാണ്‍ നായകനാകുന്ന ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ടു.

പ്രഭാസ് നായകനായ 'സാഹോ'യിലൂടെ പേരുകേട്ട സംവിധായകനാണ് സൂജീത്. നടൻ പ്രഭാസിന്റെ പാൻ ഇന്ത്യൻ ചിത്രമായി എത്തിയ 'സാഹോ'യ്‍ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിരുന്നില്ല. ഇപ്പോഴിതാ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രവുമായി സുജീത് എത്തുകയാണ്. പവൻ കല്യാണ്‍ നായകനാകുന്ന ആ ചിത്രത്തിന് 'ഒജി' എന്നാണ് പേര്.

'ഒജി' എന്ന ചിത്രത്തിന്റെ ദൃശ്യങ്ങളുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പവൻ കല്യാണിന്റെ ജന്മദിനത്തിലാണ് 'ഒജി'യുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ഛായാഗ്രാഹണം. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായ 'ഒജി'യില്‍ ടൈറ്റില്‍ വേഷത്തില്‍ 'ഒജാസ് ഗംഭീര' എന്ന 'ഒജിയായി' പവൻ കല്യാണ്‍ എത്തുമ്പോള്‍ നായികയായി പ്രിയങ്ക അരുള്‍ മോഹനും മറ്റ് കഥാപാത്രങ്ങളായി ഇമ്രാൻ ഹാഷ്‍മിയും പ്രകാശ് രാജും, അര്‍ജുൻ ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനുമുണ്ട്.

ഡി വി വി ദനയ്യയാണ് ചിത്രം നിര്‍മിക്കുന്നത്. ഡിവിവി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. ഹരീഷ് പൈയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അശ്വിൻ മണിയും.

പവൻ കല്യാണ്‍ നായകനാകുന്ന പുതിയ ചിത്രമായി 'ഹരി ഹര വീര മല്ലു'വും ഒരുങ്ങുന്നുണ്ട്. കൃഷ്‍ ജഗര്‍ലമുഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ ജഗര്‍ലമുഡിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. അര്‍ജുൻ രാംപാലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും വേഷമിടുന്നു. 'ഹരി ഹര വീര മല്ലു'വെന്ന ചിത്രം നിര്‍മിക്കുന്നത് മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എ ദയകര്‍ റാവുവും എ എം രത്‍നവും ചേര്‍ന്നാണ്. ജ്‍നാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എം എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: 'എമ്പുരാനെ'ക്കുറിച്ചുള്ള ആ വാര്‍ത്തയില്‍ വാസ്‍തവമുണ്ടോ?, പ്രതികരിച്ച് പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക