കെ എസ് ചിത്രയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. നിത്യഹരിതമായ ആ ശബ്‍ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നുവെന്ന് ആശംസകള്‍ നേര്‍ന്ന് പിണറായി വിജയൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളികളുടെ പ്രിയഗായിക കെ എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളർത്തിയെടുക്കുന്നതിൽ അസാമാന്യമായ സംഭവനകളാണ് ചിത്ര നൽകിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളിൽ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവൻ കേരളത്തിന്റെ യശസ്സ് ഉയർത്താൻ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന വേളയിൽ നിത്യഹരിതമായ ആ ശബ്‍ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.