Asianet News MalayalamAsianet News Malayalam

ദേവിക ആദ്യമായെഴുതിയ വരികൾക്ക് ഈണം നൽകി വിജയ്

അയ്യപ്പ ഭക്തി ഗാനത്തിനാണ് വിജയ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Popular serial actor Devika writes song for Vijay Madhav Devika Vijay
Author
First Published Dec 8, 2022, 7:32 PM IST

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്‍തത്. തങ്ങളുടെ ജീവിതത്തില്‍ നിന്നുമുള്ള രസകരമായ നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദേവിക ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചതും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു.

ഇപ്പോഴിതാ ദേവിക വരികൾ എഴുതിയ അയ്യപ്പ ഭക്തി ഗാനത്തിന് സംഗീതം നൽകിയിരിക്കുകയാണ് വിജയ്. 'എൻ അയ്യൻ പൊന്നയ്യൻ' എന്ന് പേര് നൽകിയ ഗാനത്തിന് ഡമ്മി വരികൾ എഴുതാനാണ് ദേവികയോട് ആവശ്യപ്പെട്ടത് എന്നാൽ നായിക ആദ്യമായെഴുതിയ വരികൾ മാറ്റാൻ തോന്നിയില്ലെന്നുമാണ് പാട്ട് റെക്കോർഡ് ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. വരികളും ആലാപനവും ഒരേപോലെ ഗംഭീരം എന്നാണ് പ്രേക്ഷകർ പറയുന്നത്.

മുമ്പും ദേവികയുടെ പാട്ട് വിജയ് പങ്കുവച്ചിട്ടുണ്ട്. പാട്ടിലൂടെയാണ് ഇരുവരും ഒരുമിക്കുന്നതും. അഭിനയത്തിനൊപ്പം പാട്ടുമുണ്ട് ദേവികയുടെ കയ്യില്‍. താരം അഭിനയിച്ച പരമ്പരയിലെ പാട്ട് പാടുന്നതിനായി വിജയുടെ പക്കല്‍ പാട്ടു പഠിക്കാന്‍ എത്തിയതായിരുന്നു ദേവിക. അങ്ങനെ ഇരുവരും തമ്മില്‍ സുഹൃത്തുക്കളാവുകയായിരുന്നു. അന്ന് താന്‍ മാഷേ എന്ന് വിളിച്ചാണ് സംസാരിച്ച് തുടങ്ങിയത്. ഇന്നും അങ്ങനെ തന്നെയാണ് വിളിക്കുന്നതെന്നുമാണ് ദേവിക പറയുന്നത്.

വിവാഹത്തിന് മുമ്പേ സോഷ്യല്‍ മീഡിയ തങ്ങളുടെ വിവാഹ മോചനം നടത്തിയിരുന്നുവെന്നും ഒരിക്കല്‍ വിജയും ദേവികയും പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ താന്‍ ദേവികയോട് ഒന്നുകൂടെ ആലോചിച്ചിട്ട് മതിയെന്ന് പറഞ്ഞിരുന്നുവെന്ന കാര്യം ഒരു അഭിമുഖത്തില്‍ വിജയ് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ തീരുമാനത്തില്‍ നിന്നും മാറുന്നില്ല എന്നായിരുന്നു ദേവികയുടെ മറുപടി. ഈ സംഭവത്തെക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയതോടെയാണ് കല്യാണം ഉപേക്ഷിച്ചെന്ന തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്.

Read More: പ്രമുഖ കോമഡി താരം ടി ശിവ നാരായണമൂര്‍ത്തി അന്തരിച്ചു

Follow Us:
Download App:
  • android
  • ios