ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അവിടെ ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്.
പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആദിപുരുഷിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം കുറിച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. രാമനായി എത്തുന്ന പ്രഭാസും സീതയായി എത്തുന്ന കൃതി സനോണും പോസ്റ്ററിൽ കാണാം. ചിത്രം ജൂൺ 16ന് തിയറ്ററുകളിൽ എത്തും.
ഓം റൗട്ട് ആണ് ആദിപുരുഷ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ രാനവണനായി വേഷമിടുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ ആണ്. 500 കോടി നിർമ്മാണ ചെലവുള്ള ചിത്രം, റിലീസിന് മുൻപ് തന്നെ അതിന്‍റെ 85 ശതമാനവും തിരിച്ചു പിടിച്ചു എന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടിയാണ് ചിത്രം റിലീസിന് മുൻപ് നേടിയിരിക്കുന്നത്.
ഇതിനിടെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അവിടെ ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്. വിശ്വാസ പ്രകാരം ചിരഞ്ജീവിയായ ഹനുമാന്‍ രാമനുമായി ബന്ധപ്പെട്ട എല്ലായിടത്തും ഉണ്ടാകും. അതുകൊണ്ട് ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലും ഹനുമാന്‍ എത്തും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
'എന്നെ അവർ രാജ്യദ്രോഹിയാക്കിട്ട് ഇന്നേക്ക് രണ്ട് വർഷം'; ഐഷ സുൽത്താന
ഹിന്ദിയിലും തെലുങ്കിലുമായാണ് ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് നിര്‍മാണം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന 3ഡി ചിത്രം. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍. പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

