ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

കൊച്ചി:  യഥാർത്ഥ പോലീസ് ജീവിതം റിയലസ്റ്റിക്കായി അവതരിപ്പിച്ച് പ്രേക്ഷകരെ ആകർഷിച്ച ചിത്രമാണ് എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു. എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവർത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. 

ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിൽ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിനായുള്ള ഓഡിഷൻ എല്ലാം നേരത്തെ നടത്തിയിരുന്നു. 

ഇപ്പോൾ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്‌സാണ് ചിത്രത്തിന്‍റെ നിർമ്മാണം നിർവഹിക്കുന്നത്. നിര്‍മ്മാതാവ് എന്ന നിലയില്‍ നിവിന്‍ പോളി ചെയ്ത ആദ്യത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 2016 ഫെബ്രുവരി 4നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 

അനു ഇമാനുവല്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്മൂടിന്‍റെ പ്രകടനം ഏറെ ശ്രദ്ധിപ്പെട്ടിരുന്നു.

ഓണാഘോഷം നൂറുമടങ്ങ് കളറാക്കിയ രാമചന്ദ്രബോസ്സ് & കോ; വിജയം സമ്മാനിച്ച് പ്രേക്ഷകർ

അതേ സമയത്ത് ഓണക്കാലത്ത് പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിൻ പോളി ചിത്രം 'രാമചന്ദ്രബോസ്സ് & കോ' വിജയകരമായി പ്രദർശനം തുടരുകയാണ്. നിവിൻ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ചിത്രം ഉള്ളം നിറയ്ക്കുന്ന ചിരികളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ ഒരു കൊളളയുടെയും കൊള്ളക്കാരന്‍റെയും കഥയാണ് പറയുന്നത്. 

എന്നാൽ റിലീസ് ദിനം മുതലേ ചിത്രം കനത്ത ഡീഗ്രേഡിംഗ് നേരിട്ട് കൊണ്ടിരിക്കുകയാണ്. ബുക്ക് മൈ ഷോയിലും മറ്റു റിവ്യൂസിലും എല്ലാം കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിംഗ് വ്യക്തമായി മനസ്സിലാകുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് എതിരെ നിയമനടപടികളുമായി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ മുന്നോട്ട് എത്തിയിരിക്കുകയാണ്.

'രജനിയെയും വിജയിയെയും അവഗണിച്ചു': നയന്‍താരയ്ക്കെതിരെ സൂപ്പര്‍താര ഫാന്‍സ്.!

Asianet News Live