ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏകാന്തതയില്‍ അകപ്പെടുന്ന നായകനും ഒരു നായയും തമ്മിലുള്ള ഹൃദയബന്ധത്തില്‍ ഊന്നിയാണ് ചിത്രം

ക്ഷിത് ഷെട്ടി നായകനായ ‘777 ചാര്‍ലി‘ എന്ന ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. പൃഥ്വി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. കിരണ്‍രാജ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ, ജൂണ്‍ ആറിന് രക്ഷിത് ഷെട്ടിയുടെ ജന്മദിനത്തില്‍ എത്തും. 

ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടതായും വളരെയധികം സന്തോഷത്തോടെയാണ് സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു. അഡ്വഞ്ചര്‍ കോമഡി ഗണത്തിലുള്ള ചിത്രമാണ് 777 ചാര്‍ലി. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏകാന്തതയില്‍ അകപ്പെടുന്ന നായകനും ഒരു നായയും തമ്മിലുള്ള ഹൃദയബന്ധത്തില്‍ ഊന്നിയാണ് ചിത്രം

കന്നഡക്ക് പുറമെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളിലാണ് 777 ചാര്‍ലി റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മലയാളം ടീസറിലെ ഗാനം വിനീതിന്‍റെ ശബ്‍ദത്തിലാണ് എത്തുന്നത്. ചിത്രത്തിനുവേണ്ടി മറ്റൊരു ഗാനവും വിനീത് പാടിയിട്ടുണ്ട്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona