ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന പ്രിയ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. നിറങ്ങളിൽ നീരാടുന്ന പ്രിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ഹിറ്റായിട്ടുണ്ട്

കൊച്ചി: രാജ്യത്തെമ്പാടും വലിയ തോതിൽ ഹോളി ആഘോഷിക്കുകയാണ്. വെള്ളിത്തിരയിലെ മിന്നും താരങ്ങളും ആഘോഷത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബോളിവുഡ് താരങ്ങളാണ് ആഘോഷത്തിന്റെ കാര്യത്തിൽ മുന്നിൽ. ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ മനം കവർന്ന് ഇപ്പോൾ ബോളിവുഡിൽ ചുവടുവയ്ക്കുന്ന പ്രിയ വാര്യറും ആഘോഷപൂർവ്വം ഹോളി കൊണ്ടാടി.

ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന പ്രിയ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. നിറങ്ങളിൽ നീരാടുന്ന പ്രിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനകം ഹിറ്റായിട്ടുണ്ട്.

View post on Instagram
View post on Instagram
View post on Instagram