സംവിധായകൻ കൃഷ്ണകുമാർ രാമകുമാര്‍ ഒരുക്കുന്ന ജി ഡി നായിഡുവിന്‍റെ ബയോപികിന് ജിഡിഎന്‍ എന്ന് പേരിട്ടു. 

ചെന്നൈ: സംവിധായകൻ കൃഷ്ണകുമാർ രാമകുമാര്‍ ഒരുക്കുന്ന ശാസ്ത്രജ്ഞന്‍ ജി ഡി നായിഡുവിന്‍റെ ബയോപികിന് ജിഡിഎന്‍ എന്ന് പേരിട്ടു. 'ഇന്ത്യയുടെ എഡിസൺ' എന്ന് വിളിക്കപ്പെടുന്ന ജി ഡി നായിഡുവിന്‍റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രം പൂർണ്ണമായും ചിത്രീകരിക്കുന്നത്. ചിത്രത്തില്‍ മാധവനാണ് ജിഡി നായിഡുവായി എത്തുന്നത് ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവുമാണ് മാധവന്‍. 

സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളീധരൻ സുബ്രഹ്മണ്യൻ ഐഎഎൻഎസിനോട് സംസാരിച്ചത് അനുസരിച്ച് ചിത്രത്തിന്‍റ 95 ശതമാനം ചിത്രീകരണം ജിഡി നായിഡു ജീവിച്ചിരുന്ന അതേ സ്ഥലത്ത് തന്നെയായിരിക്കും നടക്കുക. ബാക്കി അഞ്ച് ശതമാനവും വിദേശത്ത് ചിത്രീകരിക്കുക. 

വിദേശത്ത് ചിത്രീകരിക്കേണ്ട ഈ അഞ്ച് ശതമാനത്തിന്‍റെ ചെറിയൊരു ഭാഗം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ബാക്കി ഭാഗങ്ങൾ പിന്നീട് ഷൂട്ട് ചെയ്യും. ചിത്രത്തിന്‍റെ ഇന്ത്യയിലെ ഭാഗങ്ങളുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം ടൈറ്റില്‍ പുറത്തുവിട്ടത്. 

2022 ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സും ട്രൈ കളര്‍ ഫിലിംസും ഈ ചിത്രത്തിനായി നിര്‍മ്മാണത്തില്‍ വീണ്ടും ഒന്നിക്കും.

റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന ചിത്രത്തിൽ നമ്പി നാരായണനെ അവതരിപ്പിച്ച മാധവൻ 'ഇന്ത്യയുടെ എഡിസൺ' എന്ന് അറിയപ്പെടുന്ന ദർശകനും ശാസ്ത്രജ്ഞനുമായ ജി.ഡി. നായിഡുവിലൂടെ വീണ്ടും ഒരു യഥാര്‍ത്ഥ വ്യക്തിയെ സ്ക്രീനില്‍ എത്തിക്കും. 

View post on Instagram

1893 മാർച്ച് 23-ന് കോയമ്പത്തൂരിനടുത്ത് കാലങ്കൽ എന്ന സ്ഥലത്താണ് ജിഡി നായിഡു ജനിച്ചത്. 1937 ആയപ്പോഴേക്കും ഇദ്ദഹം യുണൈറ്റഡ് മോട്ടോർ സർവീസ് സ്ഥാപിച്ചു. ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ വൈദ്യുത മോട്ടോർ യുഎംഎസ് കമ്പനിയിൽ നിന്നായിരുന്നു. വ്യാവസായിക യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഇങ്ങനെ വിവിധ മേഖലകളില്‍ ജിഡി നായിഡു തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. 

ശിവാജി ജയന്തി വന്‍ നേട്ടമായി: വിക്കി കൗശലിന്റെ ഹിസ്റ്റോറിക്കൽ സിനിമ 200 കോടി ക്ലബ്ബിൽ!

സുഴൽ 2 ട്രെയിലർ: രഹസ്യങ്ങൾ ചുരുളഴിയുന്നു, ഐശ്വര്യ രാജേഷിന്‍റെ വെബ് സീരിസ്, ലാല്‍ പ്രധാന വേഷത്തില്‍