Asianet News MalayalamAsianet News Malayalam

കുഴൽക്കിണറിൽ കുടുങ്ങി കിടക്കുന്ന രണ്ടര വയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് രജനീകാന്ത്

  • കുഴൽക്കിണറിൽ കുടുങ്ങിയ വയസ്സുകാരന്റെ മടങ്ങിവരവിനായി പ്രാർത്ഥിക്കുന്നുവെന്ന് രജനീകാന്ത്
  • കുട്ടിയെ പുറത്തെടുക്കാൻ സർക്കാർ പരമാവധി ശ്രമങ്ങൾ നടത്തുന്നു
     
rajinikanth says to pray for sujith fallen deep to bore well
Author
Chennai, First Published Oct 27, 2019, 12:26 PM IST

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരൻ സുജിത്തിന്റെ മടങ്ങി വരവിനായി പ്രാർത്ഥിക്കുന്നുവെന്ന് നടൻ രജനീകാന്ത്. കുട്ടിയെ രക്ഷിക്കാൻ തമിഴ്നാട് സർക്കാർ പരമാവധി ശ്രമങ്ങൾ നടത്തുന്നത് കാണാതിരിക്കാൻ കഴിയില്ലെന്നും ഈ അവസരത്തിൽ‌ സർക്കാരിനെ കുറ്റപ്പെടുത്തരുതെന്നും രജനീകാന്ത്
പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചര മണിക്കാണ് കുട്ടി കുഴൽക്കിണറിൽ വീണത്. വീടിന് സമീപത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 26 അടി താഴ്ചയിലാണ് കുട്ടി ആദ്യം കുടുങ്ങിയത്. എന്നാൽ സമാന്തരമായി കിണര്‍ കുഴിച്ച് പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അപകടം ഇരട്ടിയാക്കി കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 68 അടി താഴ്ചയിലാണ് സുജിത്ത് ഇപ്പോഴുള്ളത്. വിദഗ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.  

Read Also: നെഞ്ചുരുകി തമിഴകം; കുഴല്‍ കിണറില്‍ വീണ കുഞ്ഞ് കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു

അതേസമയം കുട്ടിയെ, പുറത്തെടുക്കുന്നതിനായി കുഴൽക്കിണറിന് ഒരു മീറ്റർ അകലെ തുരങ്കം നിർമ്മിക്കുകയാണ് ദുരന്ത നിവാരണ സേന. ഒഎൻജിസിയിൽ നിന്ന് എത്തിച്ച റിഗ് റിംഗ് മെഷീൻ ഉപയോഗിച്ചാണ് കുഴി എടുക്കുന്നത്. പുലർച്ചെ ആറ് മണി മുതലാണ് സമാന്തര കുഴിയെടുക്കാനുള്ള ഡ്രില്ലിംഗ് തുടങ്ങിയത്. എന്നാൽ, ഇത് പ്രാവർത്തികമായില്ലെങ്കിൽ കുഞ്ഞിനെ റോബോട്ടിക് ആംസ് ഉപയോഗിച്ച് പുറത്തെടുക്കാൻ ശ്രമിക്കുമെന്ന് തമിഴ്‍നാട് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 

Read More: കുഴൽക്കിണറിൽ വീണ കുഞ്ഞിനെ പുറത്തെടുക്കാൻ തുണിസഞ്ചി തുന്നി അമ്മ, പ്രാർത്ഥനയോടെ തമിഴകം

കുട്ടിയെ പുറത്തെടുക്കുന്നത് വൈകും തോറും ജനരോഷം ആളിപ്പടരുകയാണ്. ഇത് സർക്കാരിനെയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. നിലവിൽ രണ്ട് മന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി അപകടസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനം വിലയിരുത്തുന്നതിന് വേണ്ടി ചീഫ് സെക്രട്ടറിയും പ്രദേശത്തുണ്ട്. 

Read Also: കെണിയായി വീണ്ടും കുഴൽക്കിണ‌ർ: രണ്ടു വയസുകാരന്‍ കുടുങ്ങിക്കിടക്കുന്നു

Follow Us:
Download App:
  • android
  • ios