'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് (Brahmastra).
രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'. രണ്‍ബിര്‍ കപൂറിന്റെ കാമുകി ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. പല കാരണങ്ങളാല്‍ ചിത്രം നീണ്ടുപോയിരുന്നു. രണ്‍ബിറിന്റെയും ആലിയയുടെയും വിവാഹ വാര്‍ത്തകള്‍ക്കിടെ 'ബ്രഹ്‍മാസ്‍ത്ര'യുടെ പുതിയ പോസ്റ്റര്‍ ഗാനത്തിന്റെ ടീസറെന്നോണം പുറത്തുവിട്ടിരിക്കുകയാണ് (Brahmastra).
ദീര്‍ഘനാളത്തെ പ്രണയത്തിന് ഒടുവില്‍ രണ്‍ബിറും ആലിയയും 14ന് വിവാഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ബ്രഹ്‍മാസ്‍ത്ര'യുടെ പുതിയൊരു പോസ്റ്റര്‍ റീലായി പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക.
ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. അയൻ മുഖര്‍ജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ 'ബ്രഹ്‍മാസ്‍ത്ര'.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര'.
നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. അമിതാഭ് ബച്ചനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
Read More : അമ്പരപ്പിച്ച് ആലിയ ഭട്ട് , 'ഗംഗുഭായ് കത്തിയവാഡി' റിവ്യു
ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ എത്തിയത് 'ഗംഗുഭായ് കത്തിയാവാഡി'യാണ്. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്‍തത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. മോശമല്ലാത്ത പ്രകടനമാണ് ചിത്രം തിയറ്ററുകളില്‍ നടത്തിയത്.
സഞ്‍ജയ് ലീല ബന്‍സാലിയും ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സ്, പെന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. സഞ്‍ജയ് ലീല ബന്‍സാലിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നതും. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രം ആയിട്ടാണ് ആലിയ ഭട്ട് എത്തുന്നത്.
ഹുസൈന്‍ സെയ്‍ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്‍തകത്തിലെ 'ഗംഗുഭായ് കൊത്തേവാലി' എന്ന സ്‍ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം. 2019 അവസാനം ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചെങ്കിലും ഷൂട്ടിംഗ് കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിയതിനാലാണ് പൂര്‍ത്തിയാകാൻ വൈകിയത്.
'ഗംഗുഭായ് കത്തിയവാഡി' ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ ആലിയ ഭട്ടിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. 'റഹിം ലാല' എന്ന കഥാപാത്രമായി അജയ്‍ ദേവ്‍ഗണും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പദ്‍മാവതി'നു ശേഷം എത്തിയ സഞ്‍ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. സുദീപ് ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 'ഗംഗുഭായ് കത്തിയവാഡി' ചിത്രത്തിലെ ഗാനങ്ങള്‍ക്കും റിലീസിനു മുന്നേ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആലിയ ഭട്ടിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ മികച്ച ഒന്നാണ് 'ഗംഗുഭായ് കത്തിയവാഡിയിലേത് എന്നാണ് സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍.
