മുംബൈ: ലൈം പച്ച നിറത്തിലുള്ള ഗൗണും തലയിൽ പിങ്ക് നിറത്തിലുള്ള ലേസ് ബോയും അണിഞ്ഞ് നിൽക്കുന്ന ബോളിവുഡ് നടി ദീപിക പദുകോണിനെ ഓർമ്മയില്ലേ? കാൻ ചലച്ചിത്രമേളയിലെ ചുവപ്പ് പരവതാനിയിൽ അതിസുന്ദരിയായി എത്തിയ ദീപികയെ അത്രപെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. ഇറ്റാലിയൻ ഫാഷൻ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലി തയ്യാറാക്കിയ ​ഗൗൺ അണിഞ്ഞാണ് ദീപിക ആരാധകരുടെ മനം കവർ‌ന്നത്. എമിലി ലണ്ടന്റെ ഹെഡ് ബാൻഡും മിനിമൽ മേക്കപ്പും താരത്തിന്റെ ഭം​ഗികൂട്ടി.   

ഇപ്പോഴിതാ 'കുഞ്ഞ് ​ദീപിക'യെ പരിചയപ്പെടുത്തി വീണ്ടും ആരാധകരെ അമ്പരപ്പെടുത്തുകയാണ് നടനും ​ദീപികയുടെ ഭർത്താവുമായ രൺവീർ സിം​ഗ്. ദീപിക ധരിച്ച അതേ വസ്ത്രത്തിലും കോസ്റ്റ്യൂമിലുമെത്തിയ ആ കുഞ്ഞു പെൺകുട്ടി ആരാണെന്ന് അറിയാനുള്ള ഓട്ടത്തിലായിരുന്നു ആരാധകർ. ഒടുവിൽ ആരാണ് ആ കുഞ്ഞെന്ന് സോഷ്യൽമീഡിയ തന്നെ കണ്ടെത്തി. 

 
 
 
 
 
 
 
 
 
 
 
 
 

👶🏻💚 @deepikapadukone

A post shared by Ranveer Singh (@ranveersingh) on May 22, 2019 at 8:27pm PDT

ദീപികയുടെ ലുക്കിനെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയാണ് രൺവീറിന്റെ കുസൃതി. സ്നാപ്പ് ചാറ്റിലെ ബേബി ഫെയ്സ് ഫിൽറ്റർ ഉപയോഗിച്ചാണ് വലിയ ദീപികയെ രൺവീർ കുഞ്ഞാക്കി മാറ്റിയിരിക്കുന്നത്. രൺവീർ സിംഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.