'അഞ്ചാം പാതിരാ'യ്‍ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രം.
പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ സിനിമയാണ് 'അബ്രഹാം ഓസ്‍ലർ'. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തിൽ നടൻ മമ്മൂട്ടി ജോയിൻ ചെയ്തുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഓസ്‍ലറിൽ മമ്മൂട്ടി അതിഥി താരമായി എത്തുമെന്ന തരത്തിൽ വാർത്തകൾ നേരത്തെ വന്നിരുന്നു.
മമ്മൂട്ടിയുടെ പുതിയ ഫോട്ടോയ്ക്ക് ഒപ്പമാണ് 'ഓസ്‍ലറി'ൽ മമ്മൂട്ടി ജോയിൻ ചെയ്തുവെന്ന തരത്തിൽ പ്രചാരണം നടക്കുന്നത്. ഭീഷ്മപർവം ലുക്കിലാണ് മമ്മൂട്ടി ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം, 'ഓസ്‍ലറി'ൽ മമ്മൂട്ടി ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
ചിത്രത്തിലെ പ്രധാനപ്പെട്ടൊരു ഗസ്റ്റ് റോളാകും മമ്മൂട്ടിയുടേതെന്നും 15 മിനിറ്റാകും ഈ റോൾ ഉള്ളതെന്നും നേരത്തെ വന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ധ്രുവം, ട്വന്റി ട്വന്റി, കനൽക്കാറ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും ജയറാമും ഒന്നിച്ച് സ്ക്രീനിൽ എത്തുന്ന സിനിമ കൂടിയാകും ഇത്.
ഡോ. രൺധീർ കൃഷ്‍ണൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ തുടങ്ങി താരനിരയും അണിനിരക്കുന്നുണ്ട്. 'അഞ്ചാം പാതിരാ'യ്‍ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'അബ്രഹാം ഓസ്‍ലർ'.
എന്റെ ഓപ്പറേഷന് പണം അടച്ചത് അവളാണ്, ഞാനുണ്ടാകും എന്നും; സിന്ധുവിന്റെ മകളോട് ഷക്കീല
അതേസമയം, 'ബസൂക്ക' എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഡിനോ ഡെന്നിസാണ് സംവിധാനം. ക്രൈം ഡ്രാമ ജോണറിലുള്ള ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. കാതല്‍ എന്ന ചിത്രവും താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതിക ആണ് നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചലച്ചിത്രം കൂടിയാണ് കാതല്‍. ഏജന്‍റ് എന്ന തെലുങ്ക് ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
