സിന്ധുവിന്‍റെ മകളുടെ ഭർത്താവ് ഹാർട്ട് അറ്റാക്ക് വന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് 'അങ്ങാടി തെരുവ്' എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി സിന്ധുവിന്റെ വിയോഗം. സ്തനാർബുദത്തെ തുടർന്ന് വർഷങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സിന്ധു. ഇതിനിടെ ആയിരുന്നു അന്ത്യം. നടി ഷക്കീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരുന്നു സിന്ധു. ഇപ്പോഴിതാ സിന്ധുവിന്റെ മകളോട് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സിന്ധുവിന്റെ മകളുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഷക്കീല തുടർന്നുള്ള ജീവിതത്തിൽ ഒപ്പമുണ്ടാകും എന്ന് വാക്കുനൽകി. മകളുടെ ഭർത്താവ് ഹാർട്ട് അറ്റാക്ക് വന്ന് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. മകൾ ഫാഷൻ ഡിസൈൻ പഠിച്ചിട്ടുണ്ട്. ഒരു കട തുടങ്ങിയാൽ അവൾക്കും കുഞ്ഞിനും ജീവിക്കാമെന്നും അതിന് വേണ്ടി എല്ലാവരും സഹായിക്കണമെന്നും ഷക്കീല അഭ്യർത്ഥിച്ചു.
നാളുകൾക്ക് മുൻപ് സിന്ധു തന്നെ സഹായിച്ചതിനെ പറ്റിയും ഷക്കീല മനസ് തുറന്നു. തന്റെ ഓപ്പറേഷന് വേണ്ടി 50000 രൂപ സിന്ധു ഹോസ്പിറ്റലിൽ അടച്ചുവെന്നും തന്നോട് ചേദിച്ചാൽ സമ്മതിക്കില്ലെന്ന് കരുതി പറയാതെ ആണ് പണം അടച്ചതെന്നും ഷക്കീല പറയുന്നു.
'കാവാലയ്യാ'ചുവടുമായി മഞ്ജുവും സോനയും; കയ്യടികൾക്കൊപ്പം വിമർശനവും, 'ഉരുളക്കുപ്പേരി' മറുപടിയും
ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച സിന്ധു, നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി സിനിമകളിൽ അഭിനയിച്ചു. 2020ൽ ആണ് സിന്ധുവിനെ അർബുദം പിടികൂടുന്നത്. സ്തനങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. മകളും കൊച്ചു മകളും അടങ്ങുന്നതായിരുന്നു സിന്ധുവിന്റെ കുടുംബം. സിന്ധുവിന്റെ വരുമാനത്തിൽ ആയിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്. കീമോതെറാപ്പി ചെയ്തതോടെ സിന്ധുവിൻ്റെ ഇടതു കൈയ്ക്ക് ചലനം നഷ്ടമായി. ചികിത്സയുടെ ഇടയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സിന്ധു പോയിരുന്നു. ഇത് സ്തനങ്ങളിലെ അണുബാധയ്ക്കു കാരണമായിരുന്നു.
