രാജ്യസഭയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖര്‍ഗെയാണ് സര്‍ക്കാറിനെ ഓസ്കാര്‍ നേട്ടം ഓര്‍മ്മപ്പെടുത്തി പരിഹസിച്ചത്. ഓസ്കാര്‍ നേട്ടത്തിനെക്കുറിച്ച് സംസാരിച്ച് വിജയികളെ അഭിനന്ദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍.
ദില്ലി: കഴിഞ്ഞ ദിവസം ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ രണ്ട് അവാര്‍ഡുകളാണ് നേടിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയപ്പോള്‍. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം എന്നതിനുള്ള പുരസ്കാരം 'എലിഫന്‍റ് വിസ്പേര്‍റേഴ്സ്' നേടി. ഒരു ദിവസത്തിന് ശേഷം ഇന്ത്യക്കാരുടെ ഓസ്കാര്‍ നേട്ടം പാര്‍ലമെന്‍റിലും ചര്‍ച്ചയായി.
രാജ്യസഭയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖര്‍ഗെയാണ് സര്‍ക്കാറിനെ ഓസ്കാര്‍ നേട്ടം ഓര്‍മ്മപ്പെടുത്തി പരിഹസിച്ചത്. ഓസ്കാര്‍ നേട്ടത്തിനെക്കുറിച്ച് സംസാരിച്ച് വിജയികളെ അഭിനന്ദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍.
"ഞങ്ങൾ വളരെ ഈ നേട്ടതില്‍ അഭിമാനിക്കുന്നു, പക്ഷേ എന്‍റെ ഒരേയൊരു അഭ്യർത്ഥന ഭരണകക്ഷി ഇതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കരുത് എന്നാണ്. ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ എഴുതി, മോദിജി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്. അതാണ് എന്റെ ഒരേയൊരു അഭ്യർത്ഥന, ഇത് രാജ്യത്തിന്‍റെ സംഭാവനയാണ്" ഖാർഗെ പറഞ്ഞു.
എന്തായാലും മല്ലികാര്‍ജുന ഖര്‍ഗെയുടെ പരാമര്‍ശം രാജ്യസഭയില്‍ ഒന്നാകെ ചിരി പടര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ മാത്രമല്ല രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻഖറും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ചിരിക്കുന്നത് വീഡിയോയില്‍ കാണാം. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ, ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് എന്നിവരും ഇതേ സമയം രാജ്യസഭയില്‍ ഉണ്ടായിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസം ഓസ്കാര്‍ വിജയികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വിജയികളെ അഭിനന്ദിച്ചത്.
ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാര്‍ നേടിയതില്‍ അണിയറക്കാരെ മോദി അഭിനന്ദിച്ചു. അസാധാരണമായ നേട്ടമാണ് ഇത്. ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന്‍റെ ജനപ്രീതി ഇന്ന് ആഗോളതലത്തിലാണ്. വരും വർഷങ്ങളിൽ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു ഗാനമായിരിക്കും അത്. ഇതിന്‍റെ വിജയത്തില്‍ അണിയറക്കാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഓസ്കാറിന്‍റെ ഔദ്യോഗിക ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മോദിയുടെ അഭിനന്ദനം.
'ദി എലിഫന്റ് വിസ്‌പറേഴ്‌സ്' മുഴുവൻ ടീമിനും അഭിനന്ദനം അറിയിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം അവരുടെ ഡോക്യുമെന്‍ററി മനോഹരമായി ഉയര്‍ത്തി കാട്ടുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ആര്‍ആര്‍ആര്‍ ബോളിവുഡ് ചിത്രമെന്ന് ഓസ്കർ അവതാരകന്‍; പ്രതിഷേധിച്ച് ആരാധകര്‍
'ചില വേദികളില്‍ ചിലരുടെ സാന്നിധ്യം രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു'; ദീപികയെ കുറിച്ച് ശിവൻകുട്ടി
