'മഹാറാണി'യിലെ ചതയദിന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്
'മഹാറാണി' എന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.

യുവ നടൻമാരായ റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയും ബാലു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'മഹാറാണി'. ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം. 'ഇഷ്ക്ക്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് റോഷൻ കേന്ദ്ര വേഷത്തിലെത്തുന്ന 'മഹാറാണി'യുടെയും കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നത്. 'മഹാറാണി'യിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം ലോകനാഥൻ ആണ്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിന് മുരുകൻ കാട്ടാക്കടയും അൻവർ അലിയും രാജീവ് ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു.
സുജിത് ബാലനാണ് ചിത്രം നിര്‍മിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ ആണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിൽക്കി സുജിത്.
നൗഫല്‍ അബ്‍ദുള്ളയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. കല സുജിത് രാഘവാണ്. മേക്കപ്പ് ജിത്തു പയ്യന്നൂർ ആണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ. സൗണ്ട് മിക്സിങ് എം ആർ രാജകൃഷ്‍ണൻ, അസോസിയേറ്റ് ഡയറക്ടര്‍ സാജു പൊറ്റയിൽക്കട, റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ ഹിരൺ മോഹൻ, ഫിനാൻസ് കൺട്രോളർ റോബിൻ അഗസ്റ്റിൻ, പിആർഒ- പി ശിവപ്രസാദ്, സ്റ്റിൽസ് അജി മസ്‍കറ്റ്, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ എന്നിവരുമാണ്.
Read More: 'ലിയോ' ഒരുങ്ങുന്നു, ലോകേഷ് കനകരാജ് ചിത്രത്തിന്റെ അപ്‍ഡേറ്റ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക