Asianet News MalayalamAsianet News Malayalam

അഘോരികൾക്കൊപ്പം നൃത്തം ചെയ്ത് സൽമാൻ ഖാൻ: 'ദബാംഗ് 3' ബഹിഷ്കരിക്കാൻ ആഹ്വാനം

കഴിഞ്ഞ ദിവസമാണ് 'ദബാം​ഗ് 3' എന്ന ചിത്രത്തിലെ 'ഹുഡ് ഹുഡ‍് ദബാം​ഗ് ​ദബാം​ഗ്' എന്ന ഗാനം പുറത്തിറങ്ങിയത്. അഘോരികളെയും സന്യാസികളെയും അപമാനിക്കുന്നതാണ് ​ഗാനരം​ഗമെന്ന് ഹിന്ദു ജാ​ഗ്രതി സമിതി ആരോപിച്ചു

Salman Khan Dancing With Sadhus BoycottDabangg3  Hindu Jagriti Samiti
Author
Mumbai, First Published Nov 29, 2019, 5:43 PM IST

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന 'ദബാംഗ് 3' എന്ന ചിത്രത്തിനെതിരെ പ്രതിഷേധം. ചിത്രത്തിലെ ഒരു​ഗാനം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ജാ​ഗ്രതി സമിതിയാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ​അഘോരികളെയും സന്യാസികളെയും അപമാനിക്കുന്നതാണ് ​ഗാനരം​ഗമെന്നും അതിനാൽ ചിത്രം ബഹിഷ്കരിക്കണമെന്നും സംഘടന ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ദബാം​ഗ് 3 എന്ന ചിത്രത്തിലെ 'ഹുഡ് ഹുഡ‍് ദബാം​ഗ് ​ദബാംഗ്' എന്ന ഗാനം പുറത്തിറങ്ങിയത്. അഘോരികളെയും സന്യാസികളെയും അപമാനിക്കുന്നതാണ് ​ഗാനരം​ഗം. അതിനാൽ ചിത്രത്തിനെതിരെ ഹിന്ദുക്കൾ പ്രതിഷേധിക്കുകയാണെന്നും, സംഘടന ട്വീറ്റിൽ കുറിച്ചു. കയ്യിൽ ​ഗിറ്റാർ പിടിച്ച് സൽമാൻ ഖാന് ചുറ്റുംനിന്ന് അഘോരികൾ നൃത്തം ചെയ്യുന്ന രം​ഗത്തോടെയാണ് ഹുഡ് ഹുഡ‍് ദബാം​ഗ് ​ദബാം​ഗ് എന്ന ഗാനം  തുടങ്ങുന്നത്.  

#BoycottDabangg3 എന്ന ഹാഷ് ടാ​ഗോടുകൂടിയാണ് ഹിന്ദു ജാ​ഗ്രതി സമിതി ട്വീറ്റ് ചെയ്തിരിക്കുന്നത്. രാവിലെ മുതൽ ട്വിറ്ററിൽ #BoycottDabangg3 എന്ന ഹാഷ് ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകൻ പ്രഭുദേവയ്ക്കും സൽമാൻ ഖാനുമെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിലൂടെ ഉയരുന്നത്. 

Read More: സല്‍മാന്റെ മാസ് കഥാപാത്രവുമായി പ്രഭുദേവ; 'ദബാംഗ് 3' ട്രെയ്‌ലര്‍

ചിത്രത്തിനെതിരെ ഇതിന് മുമ്പും വ്യാപകപ്രതിഷേധം ഉയർ‌ന്നിരുന്നു. ചിത്രത്തിന്റെ സെറ്റിൽ തടി പലകകൾ കൊണ്ട് പൊതിഞ്ഞ ശിവലിം​ഗത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിൽ പ്രതിഷേധിച്ചും ഹിന്ദു സംഘടനകങ്ങൾ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

Follow Us:
Download App:
  • android
  • ios