അതേ സമയം ആവേശം എന്ന സിനിമ വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പോയാല്‍ ആഗോളതലത്തില്‍ 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കും എന്നുമാണ് റിപ്പോര്‍ട്ട്. 

ചെന്നൈ: ഫ​ഹദ് ഫാസില്‍ നായകനായി ജിതു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശം’ വന്‍ വിജയമാകുകയാണ്. ഇപ്പോഴിതാ ചിത്ര കണ്ട ത്രില്ലിൽ തെന്നിന്ത്യൻ നായിക സാമന്ത. താന്‍ ചിത്രത്തിന്‍റെ ഹാങ് ഓവറിലാണ് എന്ന് പറയുന്ന താരം എല്ലാവരും എത്രയും സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് സാമന്ത പ്രതികരിച്ചത്. ആവേശത്തിലെ ഗാനങ്ങള്‍ ചെയ്ത സുഷിൻ ശ്യാമിനെ ജീനിയസ് എന്ന് പറഞ്ഞാണ് സാമന്ത പ്രശംസിക്കുന്നത്.

അതേ സമയം ആവേശം എന്ന സിനിമ വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പോയാല്‍ ആഗോളതലത്തില്‍ 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കും എന്നുമാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ എക്കാലത്തെയും വൻ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായകനായ ആവേശത്തിന്റെ ആഗോള കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

ഫഹദിന്റെ ആവേശം ആഗോളതലത്തില്‍ 90 കോടി രൂപയില്‍ അധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഫഹദിന്റെ മികച്ച പ്രകടനം തന്നെയാണ് ആവേശത്തിന്റെ പ്രധാന ഒരു ആകര്‍ഷണം. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തില്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഉടനീളം നിറഞ്ഞാടുകയാണ് ഫഹദ്.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്റ് എന്നിവരുമാണ്.

ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. 

മകന് കരാട്ടെ ബ്ലാക് ബെല്‍റ്റ്: അഭിമാനത്തോടെ സദസില്‍ സൂര്യ - വീഡിയോ വൈറല്‍

ഇതാണോ..ഇതാണോ മോഹന്‍ലാല്‍: അമ്മൂമ്മയുടെ കൗതുകം മോഹന്‍ലാലിന്‍റെ മറുപടി - വൈറലായി വീഡിയോ