കുട്ടിക്കാലത്തെ മനോഹരമായ ചിത്രം പങ്കുവെച്ച് നടി സംവൃത സുനില്‍.

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സംവൃതയുടെ വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സംവൃത ബിജു മേനോന്‍ നായകനായെത്തിയ 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെയാണ് ശക്തമായ മടങ്ങി വരവ് നടത്തിയത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്‍റെ കുട്ടിക്കാലത്ത ചിത്രമാണ് സംവൃത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ബേബി മീ എന്ന കുറിപ്പോടെയാണ് സംവൃത ചിത്രം പോസ്റ്റ് ചെയ്തത്. സംവൃതയുടെ ക്യൂട്ട് ചിത്രത്തെ അഭിനന്ദിച്ച് ആരാധകരും കമന്‍റുകളുമായെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ തംരഗമാകുകയാണ് ഈ ചിത്രം. ക്യൂട്ടാണെന്നും സംവൃത അന്നു ഇന്നും സുന്ദരിയാണെന്നുമൊക്കെയാണ് കമന്‍റുകള്‍.

Read More: 'അമ്മയാണ് നമ്പര്‍ വണ്‍', അമൃത സിംഗിനെക്കുറിച്ച് വാചാലയായി സാറാ അലി ഖാന്‍

View post on Instagram