പ്രാകൃത ജീവിതം ആണ് വിനായകൻ നയിക്കുന്നതെന്നും ജയിലിൽ ഇടണമെന്നും അപ്പോഴേക്കും എല്ലാം ശരിയാകുമെന്നും സന്തോഷ് പറഞ്ഞു. 

ന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നടൻ വിനായകൻ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂവിലൂടെ ശ്രദ്ധനേടിയ സന്തോഷ് വർക്കി. വിനായകന്റേത് വളരെ സംസ്കാര ശൂന്യമായ കാര്യമാണെന്ന് സന്തോഷ് പറഞ്ഞു. പ്രാകൃത ജീവിതം ആണ് വിനായകൻ നയിക്കുന്നതെന്നും ജയിലിൽ ഇടണമെന്നും അപ്പോഴേക്കും എല്ലാം ശരിയാകുമെന്നും സന്തോഷ് പറഞ്ഞു. 

"വളരെ സംസ്കാര ശൂന്യമായ കാര്യം. ഒരിക്കലും അയാളങ്ങനെ പറയാൻ പാടില്ലായിരുന്നു. ഉമ്മൻ ചാണ്ടി നല്ലൊരു മനുഷ്യനും രാഷ്ട്രീയക്കാരനും ആയിരുന്നു. വിനായകൻ ഒന്നുകിൽ വെള്ളമടിച്ചിട്ടാകും പറഞ്ഞത്. ഇല്ലെങ്കിൽ പബ്ലിക് അറ്റൻഷന് വേണ്ടി ചെയ്തതാണ്. ഇങ്ങനെ ഉള്ള ആൾക്കാരെ ജയിലിലിടുകയാണ് വേണ്ടത്. നിലവിൽ ഒരുപാട് കേസുകൾ പുള്ളിക്ക് ഉണ്ട്. കുറച്ചു കൂടി സിവിലൈസ് ആകേണ്ടതുണ്ട് വിനായകൻ. ഒരു പ്രാകൃത ജീവിതം ആണ് പുള്ളി നയിക്കുന്നത്. വിനായകന് എതിരെ കേസല്ല വരേണ്ടത്. ജയിലിൽ ഇടണം. കുറച്ചു നാൾ അവിടെ കിടക്കുമ്പോൾ എല്ലാം ശരിയാകും. നമ്മുടെ ശത്രുക്കൾ ആണെങ്കിൽ പോലും അയാൾ മരിച്ച് കിടക്കുമ്പോൾ കാണിക്കേണ്ട ബേസിക് മാന്യതയുണ്ട്. വളരെ മോശമായിപ്പോയി. പ്രാകൃത മനുഷ്യന്റെ സ്വഭാ​വം ആണ്. ഒരിക്കലും ഈ വിഷയത്തിനെ ന്യായീകരിക്കാൻ പറ്റത്തില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ മിസ് യൂസ് ചെയ്യുകയാണ്. നല്ലൊരു നടനാണ് വിനായകൻ. പക്ഷേ വ്യക്തി എന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്", എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.

തിയറ്ററില്ലെന്ന് വിഷമിച്ചു, അതേ ചിത്രത്തിന് പുരസ്കാരം, എന്തുകൊണ്ട് വിൻസി മികച്ച നടിയായി ?

അതേസമയം, ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ വിനായകന് എറണാകുളം നോര്‍ത്ത് പൊലീസ് ഇന്ന് നോട്ടീസ് നൽകും. ഏഴ് ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ് അയക്കുക. വിനായകനെതിരെ കേസ് വേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. എന്തു തന്നെ പറഞ്ഞാലും ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെ അറിയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News