സാറാ അലി ഖാൻ  അവസാനം അഭിനയിച്ചത് ഹോമി അദാജാനിയ സംവിധാനം ചെയ്ത മർഡർ മുബാറക്കിലാണ്. 

മുംബൈ: ബോളിവുഡ് നടി സാറ അലി ഖാന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു വിമാന യാത്രയിലെ ദൃശ്യങ്ങളാണ് വൈറലായത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച സാറ, ഒരു എയർ ഹോസ്റ്റസ് അബദ്ധവശാൽ അവരുടെ വസ്ത്രത്തിൽ ജ്യൂസ് തെറിപ്പിച്ചതില്‍ അസ്വസ്ഥയായി എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

എഴുന്നേറ്റു നിന്ന് വാഷ്‌റൂമിലേക്ക് പോകുന്നതിന് മുമ്പ് എയർ ഹോസ്റ്റസിനെ അതൃപ്തിയോടെ നോക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. #SaraOutfitSpill എന്ന ഹാഷ്‌ടാഗിനൊപ്പം പാപ്പരാസികൾ ഇൻസ്റ്റാഗ്രാമിൽ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സെക്കന്‍റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. സംഭവം പരസ്യ ചിത്രീകരണത്തിന്‍റെ ഭാഗമാണോ അതോ സിനിമാ ഷൂട്ടിംഗിന്‍റെ ഭാഗമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

സാറാ അലി ഖാൻ അവസാനം അഭിനയിച്ചത് ഹോമി അദാജാനിയ സംവിധാനം ചെയ്ത മർഡർ മുബാറക്കിലാണ്. ഒടിടി റിലീസായി എത്തിയ ചിത്രം ഏറെ പ്രശംസ നേടി, കൂടാതെ ഏ വതൻ മേരേ വതനിലെ പ്രകടനത്തിനും പ്രശംസ നേടി നടി. എന്നാല്‍ ഇത് വലിയ വിജയം നേടിയില്ല. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കഥ പറയുന്ന സിനിമയിൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രഹസ്യ റേഡിയോ നടത്തിയ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ച ബോംബെയിലെ കോളേജ് വിദ്യാർത്ഥിനിയായ ഉഷയെ സാറ അവതരിപ്പിച്ചു.

ഇതുകൂടാതെ, ധർമ്മ പ്രൊഡക്ഷൻസും സിഖ്യ എന്‍റര്‍ടെയ്മെന്‍റും ചേർന്ന് നിർമ്മിക്കുന്ന ഒരു ആക്ഷൻ കോമഡി ചിത്രത്തിലാണ് സാറാ അലി ഖാൻ അഭിനയിക്കുന്നത്. ആയുഷ്മാൻ ഖുറാനയ്‌ക്കൊപ്പം ആദ്യമായി സാറ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 

View post on Instagram

കൂടാതെ, അനുരാഗ് ബസു സംവിധാനം ചെയ്യുന്ന മെട്രോ ഇൻ ഡിനോയിൽ സാറ അഭിനയിക്കുന്നുണ്ട്. അതില്‍ ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി, ഫാത്തിമ സന ​​ഷെയ്ഖ്, നീന ഗുപ്ത എന്നിവർക്കൊപ്പമാണ് സാറയുടെ വേഷം.

'എന്നെയും കുടുംബത്തെയും കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യം': പൊലീസിന് സല്‍മാന്‍ ഖാന്‍ നല്‍കിയ മൊഴി

'ഗുഡു ഭയ്യ' സാമന്തയ്ക്ക് നായകനായി എത്തുന്നു: പുതിയ സീരിസ് ഒരുങ്ങുന്നു