മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ എന്നും ശാലിനി നായര്‍.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിഗ് ബോസ് താരം ശാലിനി നായർ. പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും എന്ന് ശാലിനി പറയുന്നു.
'മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ!! പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും!! കുറ്റവാളികളെ കയ്യൂക്കുള്ളവരാക്കി തീറ്റി പോറ്റാൻ പോന്ന നിയമസംഹിത!! പുല്ലും പുലയാട്ടും പെഴപ്പ് കേട്ട് ചാടി ചത്ത ചീമയും പത്തു മണി വാർത്തയിലെ ഒറ്റ വരിയായി തീരുന്ന രാജ്യത്ത് ഇനിയെന്ത് മാറ്റം വരാൻ!!', എന്നാണ് ശാലിനി നായർ കുറിച്ചത്.

അതേസമയം, മണിപ്പൂര്‍ സംഭവത്തില്‍ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ആണ് നടപടി. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാന്ന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ബീരേൻ സിങ് അറിയിച്ചു. പൊലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുക ആയിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.
താനൊരു കോമാളിയായിരുന്നുവെന്ന് മനസ്സിലാക്കി പൊട്ടിക്കരഞ്ഞ് വേദിക : കുടുംബവിളക്ക് റിവ്യു
കഴിഞ്ഞ ദിവസം ആണ് രാജ്യത്തെ നടുക്കിയ മണിപ്പൂര്‍ സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നത്. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. പിന്നാലെ പ്രധാന പ്രതികളിലൊരാളായ ഹുയ്റെം ഹീറോദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിന് ഇരയായ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും അക്രമികള്‍ കൊലപ്പെടുത്തിയെന്നും വിവരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

