Asianet News MalayalamAsianet News Malayalam

പതിനാറ് വര്‍ഷത്തെ മനോഹരമായ യാത്ര, നന്ദി പറഞ്ഞ് ഷംന കാസിം

പതിനാറ് വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ഒപ്പമുണ്ടായവര്‍ക്ക് നന്ദി പറഞ്ഞ് ഷംന കാസിം.

Shamna Kasim say thanks
Author
Kochi, First Published Jul 23, 2020, 4:29 PM IST

സിനിമ ജീവിതത്തില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കി നടി ഷംന കാസിം.  എല്ലാവരുടെയും സ്‍നേഹത്തിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഷംന കാസിം.

പതിനാറ് വര്‍ഷത്തെ ഒരു മനോഹരമായ യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങള്‍. ഒരുപാട് നിരുപാധികമായ സ്‍നേഹം. കുറച്ച് മഹത്തരായ ഓര്‍മ. ഒരുപാട് പഠിച്ചു.  വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍. പക്ഷേ ജനങ്ങള്‍ എനിക്ക് മേല്‍ തന്നെ നിരുപാധികമായ സ്‍നേഹമാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. യാത്രയില്‍ എന്റെ ജീവിതത്തില്‍ ഒപ്പമുണ്ടായ എല്ലാവര്‍കും നന്ദി. കൂടുതല്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് തരുന്നു. അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കില്‍ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്‍ക്കും ആ ശക്തിക്കും എന്നും നന്ദി അമ്മ എന്നും ഷംന കാസിം പറയുന്നു. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ 2004ല്‍ ആയിരുന്നു ഷംന കാസിം ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ആയി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത ഷംന കാസിം നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയയാണ്.

Follow Us:
Download App:
  • android
  • ios